മാളികപ്പുറം എന്ന് പറയുമ്പോൾ വിഷമമാണ്; അതിന് പിന്നിൽ നടന്നത് എന്താണെന്ന് അറിയില്ല: അയ്യപ്പനെ വിശ്വസിക്കുന്ന എനിക്കത് വിഷമമുണ്ടാക്കി: എം.ജി ശ്രീകുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാളികപ്പുറം എന്ന് പറയുമ്പോൾ വിഷമമാണ്; അതിന് പിന്നിൽ നടന്നത് എന്താണെന്ന് അറിയില്ല: അയ്യപ്പനെ വിശ്വസിക്കുന്ന എനിക്കത് വിഷമമുണ്ടാക്കി: എം.ജി ശ്രീകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 06:33 pm IST
FacebookTwitterWhatsAppTelegram

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർ ഹിറ്റുകളിലൊന്നായിരുന്നു ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രം. കല്യാണി എന്ന എട്ടു വയസുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറഞ്ഞ ചിത്രമായിരുന്നു മാളികപ്പുറം. വൻ ജനപ്രീതീ ലഭിച്ച ചിത്രം നൂറ് കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. സിനിമയിലെ ​ഗാനങ്ങളും മലയാളികളുടെ മനസ് കവർന്നു. രഞ്ജിൻ രാജാണ് സിനിമയിലെ ​ഗാനങ്ങൾ ഒരുക്കിയിരുന്നത്. ഇപ്പോഴിതാ, മാളികപ്പുറം എന്ന സിനിമയെപ്പറ്റി കേൾക്കുമ്പോൾ തനിക്ക് ദുഃഖമാണ് വരുന്നതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ​ഗായകൻ എം.ജി ശ്രീകുമാർ. അതിന് കാരണം രഞ്ജിൻ രാജ് വിളിക്കാത്തതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗായകന്റെ പ്രതികരണം.

‘പണ്ടൊക്കെ പുരാണ ചിത്രങ്ങൾക്ക് ഒരു കാലമുണ്ടായിരുന്നു. ഇന്ന് അതില്ല, പുരാണ ചിത്രങ്ങളെടുത്താൽ ഓടാറില്ല. പക്ഷെ മാളികപ്പുറം എന്ന പുരാണ ചിത്രം നന്നായി ഓടിയല്ലോ. മാളികപ്പുറം എന്ന് പറയുമ്പോൾ ചെറിയ ഒരു വിഷമം ഉണ്ട് എനിക്ക്. വേറൊന്നുമല്ല, മാളികപ്പുറം എന്ന സിനിമയിൽ അയ്യപ്പന്റെ ഒരു പാട്ട് പാടണമെന്ന് എനിക്കൊരു ആ​ഗ്രഹമുണ്ടായിരുന്നു. വേറെ പാട്ട് പാടണമെന്ന് എനിക്ക് അത്ര വലിയ ആ​ഗ്രഹമൊന്നുമില്ല, എത്രയോ പാടിയിരിക്കുന്നു’.

‘എന്റെ തന്നെ ശിഷ്യനായിട്ടുള്ള ആളാണ് രഞ്ജിൻ രാജ്. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിൽ പാടിയത് ഞാനും സുജാതയും കൂടിയാണ്. മാളികപ്പുറത്തിലും ഒരു പാട്ട് പാടണമെന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിരുന്നു. അതിന് മുമ്പ് ഇസ്റ്റ്കോസ്റ്റ് വിജയൻ ചേട്ടനും പാട്ട് പാടാൻ വിളിച്ചിരുന്നു. അതും രഞ്ജിൻ രാജിന്റെ ​ഗാനമായിരുന്നു. പക്ഷെ, പിന്നീട് വിളിച്ചില്ല. മാളികപ്പുറത്തിന് വേണ്ടി പാട്ട് പാടാൻ വിളിച്ചപ്പോൾ രഞ്ജിൻ രാജിനോട് ഒന്ന് വിളിക്കാൻ പറയണമെന്ന് ഞാൻ പ്രൊഡക്ഷൻ കൺട്രോളറോട് പറഞ്ഞിരുന്നു. നമുക്ക് പാടാൻ പറ്റുന്ന തരത്തിലുള്ള ​ഗാനമാണോ എന്നറിയാൻ വേണ്ടിയായിരുന്നു. പക്ഷെ, അദ്ദേഹം വിളിച്ചില്ല’.

‘പിന്നീട് രഞ്ജിൻ തന്നെയാണ് ആ പാട്ട് പാടിയത്. എന്താണ് അതിന് പിന്നിൽ നടന്നതെന്ന് എനിക്ക് അറിയില്ല. അയ്യപ്പന്റെ പാട്ടായതുകൊണ്ട് എനിക്കത് ഒരു വിഷമമായി അവശേഷിക്കുന്നു. അയ്യപ്പനെ പ്രാർത്ഥിക്കുന്ന, അയ്യപ്പനെ വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കത് വലിയ വിഷമമുണ്ടാക്കി. പക്ഷെ, ഞാനത് പറയാൻ ഒന്നും പോയില്ല’- എം.ജി ശ്രീകുമാർ പറഞ്ഞു.

Tags: Unni Mukundanmg sreekumarMalikappuramranjin raj
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies