ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വൻ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിക്ക് നൽകി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ ജനങ്ങളുമായി ആധികാരവും വൈകാരികവുമായ ബന്ധം സ്ഥാപിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞതായി രാജ്നാഥ് സിംഗ് പറഞ്ഞു. പൊതുക്ഷേമം, വികസനം, സദ്ഭരണം എന്നിവയിൽ ബിജെപിയുടെ പ്രതിബദ്ധത, ജനങ്ങൾക്കിടയിൽ ജനകീയമായ പാർട്ടിയാക്കി മാറ്റി.
മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ ചരിത്ര വിജയം ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സംഘടനാ വൈദഗ്ധ്യവും കോടിക്കണക്കിന് പാർട്ടി പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ കഠിനാദ്ധ്വാനത്തിന്റെയും ഫലമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഏവരെയും അഭിനന്ദിക്കുന്നതായും പ്രതിരോധമന്ത്രി പറഞ്ഞു. ഈ അത്ഭുതകരമായ വിജയം സാധ്യമാക്കിയ ജനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
मध्य प्रदेश, राजस्थान एवं छत्तीसगढ़ के विधानसभा चुनावों में मिली प्रचंड विजय, प्रधानमंत्री श्री @narendramodi के करिश्माई नेतृत्व और भाजपा के प्रति प्रबल जनविश्वास की जीत है। जिस तरह से, मोदीजी ने देश की जनता के साथ एक प्रामाणिक, भावनात्मक और आत्मीय संबंध जोड़ा है एवं भाजपा ने…
— Rajnath Singh (@rajnathsingh) December 3, 2023
“>

മറ്റ് പാർട്ടികൾ അധികാരം പിടിച്ചെടുക്കാൻ മാത്രം നൽകുന്ന മോഹ വാഗ്ദാനങ്ങൾ പോലെയല്ല, ബിജെപിയുടെ വാഗ്ദാനങ്ങളെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. കേന്ദ്ര സർക്കാരിൻറെ ജനക്ഷേമ പദ്ധതികളാണ് ജനങ്ങളെ സ്വാധീനിച്ചത്. ഇരട്ട എഞ്ചിൻ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായി. പദ്ധതിയുടെ ഗുണഭോക്താക്കൾ തന്നെ പ്രാചരകന്മാർ ആയെന്നതാണ് വാസ്തവം.