അലർജികൊണ്ട് പൊറുതി മുട്ടിയോ? ഈ എണ്ണകളിലുണ്ട് പരിഹാരം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അലർജികൊണ്ട് പൊറുതി മുട്ടിയോ? ഈ എണ്ണകളിലുണ്ട് പരിഹാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 07:57 pm IST
Facebook
Twitter
WhatsAppTelegram

പലർക്കും അലർജി എന്നത് വലിയ പ്രശ്‌നമായി മാറാറുണ്ട്. കാലാവസ്ഥക്ക് അനുസരിച്ചും, ഭക്ഷണങ്ങളിൽ നിന്നും പൊടികളിൽ നിന്നുമെല്ലാം ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. കാലാവസ്ഥയുടെ മാറ്റങ്ങളാണ് കൂടുതൽ പേരിലും അലർജിക്ക് കാരണം. അലർജി മൂലം തുമ്മൽ, കഫക്കെട്ട് പോലുള്ള പ്രശ്‌നങ്ങളും ചർമ്മങ്ങളിൽ ചുവന്ന നിറത്തിലുള്ള പാടുകളും ചൊറിച്ചിലും ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. അലർജി രോഗങ്ങൾക്ക് നിരവധി മരുന്നുകൾ ലഭ്യമാണ്. എന്നിരുന്നാലും ചില സുഗന്ധതൈലങ്ങൾ ( essential oil ) ഉപയോഗിക്കുന്നത് വഴി അലർജിയിൽ നിന്നും ഒരു പരിധി വരെ ആശ്വാസം ലഭിക്കും.

1. ലാവൻഡർ ഓയിൽ

ശരീരത്തിലെ അലർജിക്ക് ഏറ്റവും മികച്ചതാണ് ലാവൻഡർ ഓയിൽ. കൂടാതെ ഉത്കണ്ഠ കുറയ്‌ക്കുന്നതിനും മികച്ച ഉറക്കം നൽകുന്നതിനും ഇത് സഹായിക്കും. അലർജി മൂലമുണ്ടാകുന്ന ചർമ്മ പ്രശ്‌നങ്ങൾക്ക് ലാവൻഡർ ഓയിൽ ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു സാധാരണ എണ്ണയുടെ കൂടെ ലാവൻഡർ ഓയിൽ മുന്നോ നാലോ തുള്ളി ചേർത്ത് ശരീരത്തിൽ പുരട്ടാം. അല്ലെങ്കിൽ കുളിക്കുന്ന വെള്ളത്തിൽ രണ്ടോ മൂന്നോ തുള്ളി ഒഴിക്കുകയും ചെയ്യാം.

2. ടീ ട്രീ ഓയിൽ

ആന്റി-ഫംഗൽ, ആന്റി ബാക്റ്റീരിയൽ, ആന്റി-വൈറൽ ഗുണങ്ങളാൽ സമ്പന്നമാണ് ടീ ട്രീ ഓയിൽ. ഇത് ചില ചർമ്മ അലർജികൾക്ക് അനുയോജ്യമാണ്. എന്നാൽ എല്ലാവർക്കും ഇത് ഗുണകരമാകണമെന്നില്ല. അതിനാൽ ടീ ട്രീ ഓയിൽ ഉപയോഗിക്കുന്നതിന് മുൻപ് ആദ്യമൊരു പാച്ച് ടെസ്റ്റ് നടത്തുക. അതിന് ശേഷം ഇത് അലർജി ഉണ്ടാക്കുന്നില്ലായെന്ന് മനസ്സിലാക്കിയാൽ മാത്രം ഉപയോഗിക്കാൻ തുടങ്ങുക. ഒരു കോട്ടൺ തുണിയിൽ രണ്ടോ മുന്നോ തുള്ളി ഓയിൽ എടുത്ത് അലർജിയുള്ള ചർമ്മ ഭാഗങ്ങളിൽ പുരട്ടുക. ഇതൊരിക്കലും കഴിക്കാൻ പാടില്ല.

3. യൂക്കാലിപ്റ്റസ് ഓയിൽ

സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് യൂക്കാലിപ്റ്റസ് ഓയിൽ. സീസണൽ അലർജികൾക്കും യൂക്കാലിപ്റ്റസ് അനുയോജ്യമാണ്. ശ്വാസകോശ രോഗങ്ങൾ സൈനസ് പോലുള്ള അലർജിയുടെ ലക്ഷണങ്ങൾ കുറക്കുന്നതിനും ഇത് സഹായിക്കും.

4. പെപ്പർ മിന്റ് ഓയിൽ

പെപ്പർമിന്റ് ഓയിൽ മറ്റൊരു ഫലപ്രദമായ സുഗന്ധതൈലമണ്. അലർജികൾക്കും ജലദോഷം, ചുമ, സൈനസൈറ്റിസ്, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയിൽ നിന്നും ഇവ ആശ്വാസം നൽകുന്നു. ദിവസം ഒന്നോ രണ്ടോ തുള്ളി വീതം ഈ ഓയിൽ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

5. ലെമൺ ഓയിൽ

സിട്രസ് സുഗന്ധമുള്ള ഈ ഓയിൽ നിങ്ങളുടെ സീസണൽ അലർജിയുടെ ലക്ഷണങ്ങൾ കുറയ്‌ക്കുന്നതിന് ഉപയോഗപ്രദമാണ്. ഇവ ശ്വാസകോശവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ കുറക്കുന്നതിന് നല്ലതാണ്. അലർജി തടയാൻ ഏതെങ്കിലും സാധാരണ എണ്ണയിൽ കുറച്ച് തുള്ളി ലെമൺ ഓയിൽ ചേർത്ത് ചർമ്മത്തിൽ പുരട്ടാം.

Tags: SUBessential oilallergy
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies