40 തിരഞ്ഞെടുപ്പുകൾ നേരിട്ട കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത് 7 തവണ മാത്രം; കണക്കുകൾ നിരത്തി പ്രൽഹാദ് ജോഷി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

40 തിരഞ്ഞെടുപ്പുകൾ നേരിട്ട കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത് 7 തവണ മാത്രം; കണക്കുകൾ നിരത്തി പ്രൽഹാദ് ജോഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 12:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ഭരണത്തിലിരുന്ന് വീണ്ടും ജനവിധി തേടിയപ്പോഴൊക്കെ കോൺഗ്രസ് നേടിയത് വൻ തിരിച്ചടി. 1950 മുതൽ 40 തവണയാണ് കോൺഗ്രസ് സംസ്ഥാനങ്ങളിലെ ഭരണത്തിലിരുന്ന് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേവലം ഏഴ് തവണ മാത്രമാണ് വീണ്ടും ഭരണത്തിലെത്താൻ കോൺഗ്രസിന് സാധിച്ചത്. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിയാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ കോൺഗ്രസിന്റെ പരാജയക്കണക്ക് വിവരിച്ചത്.

39 തവണയാണ് ബിജെപി ഇത്തരത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിൽ 22 തവണയും വീണ്ടും അധികാരത്തിലെത്താൻ പാർട്ടിക്ക് സാധിച്ചു. ശതമാനക്കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 56 ശതമാനം വിജയം ബിജെപി ഇക്കാര്യത്തിൽ നേടിയതായും പ്രൽഹാദ് ജോഷി ചൂണ്ടിക്കാട്ടി. പ്രാദേശിക പാർട്ടികൾ 36 തവണ ഭരണത്തിൽ ഇരുന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ 18 പ്രാവശ്യം അവർക്ക് തുടർഭരണം ലഭിച്ചു. 50 ശതമാനം വിജയം രാജ്യത്തെ പ്രദേശിക പാർട്ടികൾക്ക് ഇക്കാര്യത്തിൽ നേടാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകൾ, പാവപ്പെട്ടവർ, യുവാക്കൾ, കർഷകർ എന്നിങ്ങനെ നാല് വിഭാഗം ജാതികൾ മാത്രമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞതായി പ്രൽഹാദ് ജോഷി അറിയിച്ചു. അവരുടെ ഉന്നമനത്തിനായാണ് സർക്കാർ പരിശ്രമിക്കുന്നതെന്നും അവരുടെ പ്രയത്‌നത്താൽ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം മിസോറമിലും തെലങ്കാനയിലും പാർട്ടി നടത്തിയ മികച്ച മുന്നേറ്റത്തെ കുറിച്ചും എടുത്തുപറഞ്ഞതായി ജോഷി മാദ്ധ്യമങ്ങളെ അറിയിച്ചു.

പാർലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലെത്തിയ പ്രധാനമന്ത്രിയെ ഹർഷാരവങ്ങളോടെയാണ് ബിജെപി എംപിമാർ സ്വീകരിച്ചത്. പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദ പ്രധാനമന്ത്രിയെ ഷാൾ അണിയിച്ചു. തിരഞ്ഞെടുപ്പ് വിജയങ്ങളിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി സഹപ്രവർത്തകരുടെ പ്രയത്‌നത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

Tags: Narendra ModiBJPbjp parliamentary party meetingPralhad JoshiFEATURED2
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies