സിപിഎം നടത്തുന്ന ഫുട്‌ബോൾ ടൂർണമെന്റിന് പാർട്ടി വക പൂജ! സ്റ്റേഡിയത്തിന് കാൽനാട്ടിയത് ഭൂമി പൂജ നടത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎം നടത്തുന്ന ഫുട്‌ബോൾ ടൂർണമെന്റിന് പാർട്ടി വക പൂജ! സ്റ്റേഡിയത്തിന് കാൽനാട്ടിയത് ഭൂമി പൂജ നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 04:02 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: സിപിഎമ്മിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിനായുള്ള സ്റ്റേഡിയത്തിന് കാൽനാട്ടിയത് ഭൂമി പൂജ നടത്തി. കൂർക്കഞ്ചേരി വലിയാലുക്കലാണ് കെ ആർ തോമസ് രക്തസാക്ഷി സ്മാരക ഫുട്‌ബോളിനായി സിപിഎം ബുധാഴ്ച ഭൂമി പൂജ നടത്തി കാൽനാട്ടിയത്. തൃശൂർ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് കെ.ആർ. തോമസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടൂർണമെന്റ് സംഘടിപ്പിക്കാറുള്ളത്. ഈ മാസം 17 മുതൽ 2024 ജനുവരി 5 വരെയാണ് ടൂർണമെന്റ് നടക്കുക.

കൊറോണയെ തുടർന്ന് മുടങ്ങിയിരുന്ന ടൂർണമെന്റ് ഈ വർഷമാണ് പുനഃരാരംഭിക്കുന്നത്. ഫ്‌ളഡ് ലൈറ്റ് ടൂർണമെന്റിനായി എല്ലാവർഷവും താത്ക്കാലിക സ്റ്റേഡിയമാണ് പണികഴിപ്പിക്കാറുള്ളത്. ഈ വർഷവും സ്റ്റേഡിയം നിർമ്മിക്കുന്നതിന് മുന്നോടിയായി നടന്ന കാൽനാട്ടൽ ചടങ്ങിലാണ് പൂജ നടത്തിയത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പോഷക സംഘടനകൾക്കാണ് ഓരോ വർഷവും ടൂർണമെന്റിന്റെ നടത്തിപ്പ് ചുമതല. ഇത്തവണ വ്യാപാരികളുടെ സംഘടനയായ വ്യവസായി സമിതിയ്‌ക്കാണ് ഇതിന്റെ സംഘാടന ചുമതല.

എന്നാൽ ഇത്തവണ പതിവിനും വിപരീതമായി പൂജാരിയെ എത്തിച്ച് ഭൂമി പൂജ നടത്തിയാണ് സ്റ്റേഡിയത്തിന് കാൽനാട്ടിയത്. ചടങ്ങിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളുൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങൾ പാർട്ടി ഗ്രൂപ്പിൽ എത്തിയതോടെയാണ് ഭൂമി പൂജ വിവാദമായത്. എന്നാൽ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ഇതിൽ നീരസം പ്രകടിപ്പിച്ച് രംഗത്തെത്തി. മുതിർന്ന നേതാക്കൾ അറിയാതെയാണ് ഇത് ചെയ്തതെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം.

അതേസമയം, നവകേരള സദസിന്റെ പേരിൽ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിലും പൂജ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിൽ മഴ പെയ്യാതിരിക്കാനാണ് കൂടൽമാണിക്യം ക്ഷേത്രത്തിൽ പൂജ നടത്തിയത്. താമരമാല വഴിപാടാണ് മഴ പെയ്യാതിരിക്കാൻ പ്രോഗ്രം കമ്മിറ്റി കൺവീനർ നടത്തിയത്.

Tags: CPMTrissurstadiumBhommi poojakr thomasfootball tournament
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies