വൈവിധ്യമാർന്ന ഭൂപ്രകൃതിക്കും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട രാജ്യമാണ് നമ്മുടെ ഭാരതം. വിദേശീയരെയടക്കം ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. യാത്രകൾ ഇഷ്ടപ്പെടുന്നവർ ജീവിതത്തിൽ കണ്ടിരിക്കേണ്ട ചില പ്രദേശങ്ങൾ ഇന്ത്യൻ അതിർത്തികളിലുണ്ട്. പ്രകൃതി സൗന്ദര്യത്തിനും, സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട ഇന്ത്യൻ അതിർത്തികളിലെ ചില ശ്രദ്ധേയമായ സ്ഥലങ്ങൾ ഇതാ..
ലേ-ലഡാക്ക്

യാത്രാ പ്രേമികളായ എല്ലാവരും ട്രാവൽ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന ഒരു പ്രദേശമായിരിക്കും ലഡാക്ക് എന്ന കാര്യത്തിൽ തർക്കമില്ല. ഉയർന്ന പർവ്വതനിരകൾ, മരുഭൂമികൾ, തടാകങ്ങൾ, താഴ്വരകൾ തുടങ്ങി വിശാലമായ പ്രദേശങ്ങളാണ് വിനോദസഞ്ചാരികളെ ലഡാക്കിലേക്ക് സ്വാഗതം ചെയ്യുന്നത്.
റാൻ ഓഫ് കച്ച്

ഗുജറാത്തിലാണ് റാൻ ഓഫ് കച്ചുള്ളത്. ഇവിടുത്തെ മരുഭൂമി കാഴ്ചകളും റാൻ ഓഫ് കച്ചിലെ പൗർണമി രാത്രിയുമാണ് വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്.
തവാങ്

അരുണാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ അതിർത്തി പ്രദേശങ്ങളിലൊന്നാണ് തവാങ്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും ഇടതൂർന്ന വനങ്ങൾക്കും വൈവിധ്യമാർന്ന ഗോത്ര സംസ്കാരങ്ങൾക്കും പേരുകേട്ട സ്ഥലമാണ് തവാങ്.
കിന്നൗർ

ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ ജില്ലകളിൽ ഒന്നാണ് കിന്നൗർ. ചിത്കുൽ, സംഗ്ല, കൽപ, റെക്കോംഗ് പിയോ തുടങ്ങിയ സ്ഥലങ്ങളാണ് ഈ ജില്ലയെ മനോഹരമാക്കുന്നത്. അതിമനോഹരമായ പർവ്വത കാഴ്ചകളും, ഗ്രാമ ജീവിതവും വിനോദസഞ്ചാരികൾക്ക് ഉന്മേഷം നൽകുന്നു.















