ഭൂമി പുറകിലേക്ക് സഞ്ചരിക്കുന്നുവോ!? അസാധാരണമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് റിപ്പോർട്ട് 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭൂമി പുറകിലേക്ക് സഞ്ചരിക്കുന്നുവോ!? അസാധാരണമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് റിപ്പോർട്ട് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 08:03 am IST
Facebook
Twitter
WhatsAppTelegram

അറ്റാർട്ടിക്കയിലെ മഞ്ഞുമല ഉരുകുന്നു, ആ​ഗോള താപനം വർദ്ധിക്കുന്നു, കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു, ജാ​ഗ്രത പാലിക്കണം… ഇത്തരത്തിലുള്ള കാര്യങ്ങൾ കാലങ്ങളായി നാം കേൾക്കുന്നുണ്ടെങ്കിലും ​ഗൗരവമായി കാണുന്നില്ലെന്നതാണ് വാസ്തവം. എന്നാൽ അതി​ഗൗരവമായ പഠന റിപ്പോർട്ടാണ് അടുത്തായി പുറത്തുവന്നിട്ടുള്ളത്. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വൻതോതിൽ വർദ്ധിക്കുന്നുവെന്നാണ് പുതിയ കണക്കുകൾ പറയുന്നത്.

കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ​ഗണ്യമായി വർദ്ധിക്കുന്നത് ​ഭൂമിയുടെ താപനില വർ​​ദ്ധിക്കാൻ കാരണമാകുന്നു. ആയിരക്കണക്കിന് വർഷമെടുത്താകും താപനിലയിൽ മാറ്റുണ്ടാവുക. ഏകദേശം അഞ്ച് മുതൽ എട്ട് വരെ ഡി​ഗ്രി സെൽഷ്യസാകും വർദ്ധിക്കുക. എന്നാൽ നിലവിലെ സാഹചര്യത്തിൽ കാർബൺ ഡൈ ഓക്സൈഡ് വർദ്ധിക്കുന്നതിന്റെ തോത് ഉയരുകയാണ്. ആയിരം വർഷം എന്നത് ഒരു പക്ഷേ നൂറ് വർഷമായേക്കാമെന്ന ഞെട്ടിക്കുന്ന പഠനമാണ് പുറത്തുവരുന്നത്. 16 രാജ്യങ്ങളിലായി 80 ​ഗവേഷകരുടെ എട്ട് വർഷത്തെ പരിശ്രമമാണ് പുതിയ പഠന റിപ്പോർട്ട്. പുതിയ ഡാറ്റ സൃഷ്ടിക്കാതെ നിലവിൽ ഉണ്ടായിരുന്ന പഠനങ്ങളെ അടിസ്ഥാനമാക്കിയും താരതമ്യപ്പെടുത്തിയുമായിരുന്നു സംഘത്തിന്റെ പഠനം.

നിലവിൽ 420 പാർട്സ് പെർ മില്യൺ കാർബൺ ഡൈ ഓക്സൈഡാണ് ഭൂമിയിലുള്ളത്.  ഇന്ന് അന്തരീക്ഷത്തിൽ നിലനിൽക്കുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ ഇത്രമാത്രം സാന്നിധ്യം ഭൂമിയിലുണ്ടായിട്ടുള്ളത് 14 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ്. ഐസ് പർവ്വതങ്ങളും ഹിമാനികളും ഇല്ലാതിരുന്ന, മനുഷ്യരുടെ പൂർവികർ പരിവർത്തനം ചെയ്യുന്ന കാലത്തായിരുന്നു ഭൂമിയിൽ നിലവിലത്തേതിന് സമാനമായ രീതിയുണ്ടായിരുന്നത്. ആധുനിക മനുഷ്യൻ പരിണമിച്ചിട്ട് മൂന്ന് ദശല​ക്ഷം വർഷങ്ങൾ മാത്രമായിട്ടുള്ളൂവെന്നതാണ് പ്രധാനം.

ഇതേ രീതിയിൽ കാർബൺ പുറന്തള്ളൽ തുടർന്നാൽ 2100- ഓടെ കാർബൺ ഡൈ ഓക്സൈഡ് സാന്ദ്രത 600 മുതൽ 800 ppm വരെ ആകാനുള്ള സാധ്യതയുണ്ട്. അറ്റാർട്ടിക്കയിൽ മഞ്ഞ് മൂടുന്നതിന് മുൻപ്, ലോകത്ത് വ്യത്യസ്ത ഇനം സസ്യജന്തുജാലങ്ങളെ കാണപ്പെടുന്നതിന് മുൻപ്, ഭീമൻ പ്രാണികളും ഭൂഷണി സൃഷ്ടിക്കുന്ന മൃ​ഗങ്ങളും വിഹരിച്ചിരുന്നു. 40 ദശലക്ഷം വർഷങ്ങൾക്ക് മുൻപായിരുന്നു ഇത്. കാർബൺ ഡൈ ഓക്സൈഡ് നില വർദ്ധിച്ചാൽ  ചൂടിനെ അതിജീവിക്കുന്ന ജീവജാലങ്ങൾ ഉടലെടുക്കും, മനുഷ്യന് ഭീഷണിയാകും.

കഴിഞ്ഞ 65 ദശലക്ഷം വർഷത്തിനിടെ ഏറ്റവും ചൂടേറിയ കാലഘട്ടം 50 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് സംഭവിച്ചത്. ഈ കാലഘട്ടത്തിൽ ഭൂമിയിൽ സമാനമായ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് ദ്രുത​ഗതിയിൽ വർദ്ധിച്ചു. ആവാസവ്യവസ്ഥയിൽ തന്നെ വലിയ മാറ്റങ്ങൾക്ക് ഇത് വഴിവെച്ചു. പിന്നീട് 1.5 ദശലക്ഷം വർഷമെടുത്താണ് സാധാരണനിലയിലെത്തിയതെന്ന് ​ഗവേഷകർ അവകാശപ്പെടുന്നു.

Tags: earthCarbon Dioxide
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies