ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലത്തിടിച്ച് വീണതിനെ തുടർന്നാണ് ചന്ദ്രശേഖര റാവുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. വീണതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഇടുപ്പിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും, ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഹൈദരാബാദിലെ യശോദ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ചികിത്സ പുരോഗമിക്കുകയാണെന്ന് ആശുപത്രി അധികാരികൾ അറിയിച്ചു. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിആർഎസ് അധികാരത്തിൽ നിന്ന് പുറത്തായതോടെ മുഖ്യമന്ത്രി സ്ഥാനം ചന്ദ്രശേഖര റാവു രാജിവച്ചിരുന്നു.