എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ സംസാരിക്കാൻ മഹുവയ്ക്ക് അവസരങ്ങൾ ഉണ്ടായിരുന്നു; പക്ഷേ അവർ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി; വിമര്‍ശനവുമായി കമ്മിറ്റി അംഗം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ സംസാരിക്കാൻ മഹുവയ്‌ക്ക് അവസരങ്ങൾ ഉണ്ടായിരുന്നു; പക്ഷേ അവർ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടി; വിമര്‍ശനവുമായി കമ്മിറ്റി അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 09:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തനിക്കെതിരെ തെളിവുകൾ ഒന്നും ഇല്ലായിരുന്നുവെന്നും, തന്റെ ഭാഗം അവതരിപ്പിക്കാൻ എത്തിക്‌സ് പാനൽ കമ്മിറ്റി അവസരം നൽകിയില്ലെന്നുമുള്ള മഹുവ മൊയ്ത്രയുടെ ആരോപണങ്ങൾ തള്ളി ബിജെപി എംപി സുനിത ദുഗ്ഗൽ. മഹുവയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ശുപാർശ ചെയ്ത എത്തിക്‌സ് കമ്മിറ്റിയിലെ അംഗമായിരുന്നു സുനിത. മഹുവയ്‌ക്ക് അവരുടെ ഭാഗം അവതരിപ്പിക്കാനുള്ള പല അവസരങ്ങൾ എത്തിക്‌സ് കമ്മിറ്റി നൽകിയെന്നും, അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്നും സുനിത വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

” എത്തിക്‌സ് കമ്മിറ്റി ചോദിച്ച പല ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാൻ മഹുവയ്‌ക്ക് സാധിച്ചിട്ടില്ല. ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലാതെ വന്നതോടെയാണ് അവർ കമ്മിറ്റിക്ക് മുന്നിൽ നിന്ന് ഇറങ്ങിപ്പോകുന്നത്. അവരുടെ ഭാഗങ്ങൾ തുറന്നുപറയാൻ അവർക്ക് നിരവധി അവസരങ്ങൾ ഉണ്ടായിരുന്നുവെന്നും” സുനിത വ്യക്തമാക്കി. വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപിച്ചാണ് നവംബർ 2ലെ പാർലമെന്റ് എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്ന് മഹുവ മൊയ്ത്ര ഇറങ്ങിപ്പോയത്.

പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായിയായ ദർശൻ ഹിരാനന്ദാനിയിൽ പണവും പാരിതോഷികങ്ങളും മഹുവ കൈപ്പറ്റിയിട്ടുണ്ടെന്നും, മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡി വിദേശരാജ്യങ്ങളിൽ വച്ച് ദുരുപയോഗിച്ചുവെന്നുമായിരുന്നു പ്രധാന ആരോപണം. ഇതിൽ ദർശൻ ഹിരാനന്ദാനിയിൽ ചില പാരിതോഷികങ്ങൾ കൈപ്പറ്റിയതായി മഹുവ സമ്മതിച്ചിട്ടുണ്ടെന്നും സുനിത പറയുന്നു. ”പാർലമെന്റ് ലോഗിൻ ആക്‌സസുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഒന്നിന് പോലും അവർക്ക് മറുപടി ഉണ്ടായിരുന്നില്ല. വിദേശരാജ്യങ്ങളിൽ ലോഗിൻ ആക്‌സസ് ചെയ്താണ് അവർ ചോദ്യങ്ങൾ പോസ്റ്റ് ചെയ്തത്. ഇതുവരെ 60 ചോദ്യങ്ങൾ അവർ ലോക്‌സഭയിൽ ചോദിച്ചിട്ടുണ്ട്. ഇതിൽ 51ഉം കോർപ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ടതാണ്. സ്വന്തം സ്ഥാനവും ചുമതലകളുമായി ബന്ധപ്പെട്ട് അവർക്ക് ഒന്നിനെ കുറിച്ചും അറിയേണ്ടതില്ലായിരുന്നുവെന്നും” സുനിത ദുഗ്ഗൽ കൂട്ടിച്ചേർത്തു.

Tags: BJPMahua MoitraparlimentParliament Ethics Commitee
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies