രൺബീർ കപൂർ നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമാണ് ബ്രഹ്മാസ്ത്ര. ഫാന്റസി ആക്ഷൻ വിഭാഗത്തിൽ പെട്ട ഈ ചിത്രം വ്യത്യസ്തമായൊരു അനുഭവമായിരുന്നു ആരാധകർക്ക് സമ്മാനിച്ചത്. അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ ബോളിവുഡിലെ തന്നെ മികച്ച താരനിരകളാണ് അണിനിരന്നത്. അതുകൊണ്ട് തന്നെ ആരാധകർക്കിടയിൽ മികച്ച തരംഗം ഉണ്ടാക്കാൻ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
രൺബീർ കപൂർ അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തെയും ശിവയുടെ മാതാപിതാക്കളെയും ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിൽ ദേവ് എന്ന അച്ഛന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം വലുതാണ്.
നിരവധി താരങ്ങളുടെ പേരാണ് ഈ കഥാപാത്രമായി എത്താൻ പോകുന്നു എന്ന രീതിയിൽ പ്രചരിച്ചിരുന്നത്. എന്നാൽ ബ്രഹ്മാസ്ത്ര 2-ലെ ദേവ് എന്ന പ്രതിനായക കഥാപാത്രമാകാൻ രൺവീർ സിംഗ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.
മികച്ച താരനിരയിൽ ഒരുങ്ങുന്ന ബ്രഹ്മാസ്ത്ര 2-വിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആലിയ ഭട്ട്, അമിതാഭ് ബച്ചൽ, ഷാരൂഖ് ഖാൻ, നാഗാർജുന, ദീപിക പദുക്കോൺ തുടങ്ങിയ താരനിരകളാണ് ബ്രഹ്മാസ്ത്ര 1-ൽ അണിനിരന്നത്.