അപ്ഡേറ്റുകൾ നൽകി ഉപയോക്താക്കളെ നിരന്തരം അതിശയിപ്പിക്കുകയാണ് വാട്സ്ആപ്പ്. വാട്സ്ആപ്പ് സ്റ്റാറ്റസില്‍ എച്ച്ഡി നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിടാനുള്ള ഫീച്ചര്‍ ആണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് സ്റ്റാറ്റസില്‍ എച്ച്ഡി സപ്പോര്‍ട്ട് ലഭിക്കുന്നത്. വാട്സ്ആപ്പിലെ സ്റ്റാറ്റസ് വിഭാഗത്തിലെ എച്ച്ഡി ഐക്കണിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉയർന്ന റെസല്യൂഷൻ ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുത്ത് പങ്കിടാവുന്നതാണ്.