രാംലല്ലയ്ക്കുള്ള വസ്ത്രം ഒരുങ്ങുന്നത് മഹാരാഷ്ട്രയിൽ; ഇതുവരെ രജിസ്റ്റർ ചെയ്തത് 10 ലക്ഷംപേർ; ശ്രീരാമചന്ദ്രനുള്ള ഉടയാട ഒരുങ്ങുന്നത് ഇങ്ങനെ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാംലല്ലയ്‌ക്കുള്ള വസ്ത്രം ഒരുങ്ങുന്നത് മഹാരാഷ്‌ട്രയിൽ; ഇതുവരെ രജിസ്റ്റർ ചെയ്തത് 10 ലക്ഷംപേർ; ശ്രീരാമചന്ദ്രനുള്ള ഉടയാട ഒരുങ്ങുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 02:31 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ആകാംക്ഷയോടെ ലോകം കാത്തിരിക്കുകയാണ്. ജനുവരി 22-ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ജനങ്ങളാണ് എത്തുന്നത്. മാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ 13 ദിവസം നീണ്ടു നിൽക്കുന്ന ‘ ദോ ദാഗേ ശ്രീ രാം കേ ലിയെ’ ക്യാമ്പയിന് പൂനെയിൽ ഇന്നലെ ആരംഭംകുറിച്ചിരിക്കുകയാണ്.

ജനങ്ങൾ നെയ്‌തെടുക്കുന്ന വസ്ത്രങ്ങളായിരിക്കും ശ്രീരാമന് ആദരപൂർവ്വം നൽകുന്നത്. നെയ്‌തെടുക്കുന്ന പട്ട് തുണിയിൽ വെള്ളി നൂലുകൊണ്ട് അലങ്കരിച്ചുള്ള ഉടയാടയാണ് രാംലല്ലയ്‌ക്ക് മുമ്പാകെ കാഴ്ചവയ്‌ക്കുക. ഏകദേശം 10 ലക്ഷത്തിലധികം ജനങ്ങളാണ് ശ്രീരാമനു വേണ്ടി വസ്ത്രങ്ങൾ നെയ്‌തെടുക്കാനുള്ള ക്യാമ്പയിനിന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തത്. ശ്രീരാമ ജന്മഭൂമി തീർത്ഥട്രസ്റ്റ്, പരമ്പരാഗതമായി പൂനെയിൽ നെയ്‌ത്ത് തൊഴിലാളികളുടെ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിനിന് തുടക്കം കുറിച്ചിരിക്കുന്നത്. ലോകം ഉറ്റു നോക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി നടത്തുന്ന ക്യാമ്പയിനിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സമൃതി ഇറാനിയും രാമ ക്ഷേത്ര ട്രസ്റ്റ് ദേവ് ഗിരി മഹാരാജും രംഗത്തെത്തിയിരുന്നു.

” നിരവധി ജനങ്ങളാണ് ക്യാമ്പയിനിന്റെ ഭാഗമാവാൻ എത്തുന്നത്. വളരെ കൃത്യതയോടെയും ക്ഷമയോടെയും ചെയ്യേണ്ട തൊഴിലാണിത്. രാംലല്ലയ്‌ക്ക് നൽകുന്ന വസ്ത്രങ്ങൾ വളരെ മികച്ചതാക്കാൻ ഞങ്ങൾ ശ്രമിക്കും. ഇതിനായി നെയ്‌ത്തിൽ പ്രാവീണ്യം നേടിയ വിദഗ്ധരുടെ മേൽ നോട്ടത്തിലായിരിക്കും ജനങ്ങൾക്ക് പരിശീലനം നൽകുക. ശ്രീരാമനു വേണ്ടിയുള്ള ഈ ദൗത്യം ഞങ്ങളെ പൂർണ വിശ്വാസത്തോടെ ഏൽപ്പിച്ച ജന്മഭൂമി തീർത്ഥട്രസ്റ്റിനും ജനങ്ങൾക്കും നന്ദി പറയുന്നു”- ക്യാമ്പയിനിന്റെ സംഘാടകയായ അനഘ ഗൈസാസ് പറഞ്ഞു.

അയോദ്ധ്യയിലെ രാംലല്ലയുടെ പ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾക്കാണ് സർക്കാർ പദ്ധതിയിടുന്നത്. പ്രാണ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ രാമായണം, രാമചരിതമാനസ്, ഹനുമാൻ ചാലിസ എന്നിവ തുടർച്ചയായി പാരായണം ചെയ്യും. വിവിധ സങ്കീർത്തന ട്രൂപ്പുകളാകും ഓരോ ദിവസവും പാരായണം നടത്തുക. മകരസംക്രാന്തി മുതൽ രാമക്ഷേത്രം ഉദ്ഘാടനം വരെ ഭജനകളും സുന്ദരകാണ്ഡവും അഖണ്ഡ രാമായണവും തുടർച്ചയായി പാരായണം ചെയ്യും. ജനുവരി 22-നാണ് പ്രാണ പ്രതിഷ്ഠ ചടങ്ങ്.

Tags: ayodhyaram temple
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies