ഇതുവരെ കണ്ടത്തിയത് 454 കോടി രൂപ പണവും 60 കിലോ സ്വർണവും; കൊണ്ഗ്രെസ്സ് നേതാവ് ധീരജ് സാഹുവിന്റെ സ്ഥാപനങ്ങളിലെ ആദായ നികുതി റെയ്ഡ് ആറാം ദിവസത്തിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇതുവരെ കണ്ടത്തിയത് 454 കോടി രൂപ പണവും 60 കിലോ സ്വർണവും; കൊണ്ഗ്രെസ്സ് നേതാവ് ധീരജ് സാഹുവിന്റെ സ്ഥാപനങ്ങളിലെ ആദായ നികുതി റെയ്ഡ് ആറാം ദിവസത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 03:44 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: കൊണ്ഗ്രെസ്സ് രാജ്യസഭാം എംപി യും രാഹുലിന്റെ അടുപ്പക്കാരനുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ഇതുവരെ 454 കോടി 50 ലക്ഷം പിടിച്ചെടുത്തതായി ഒഡീഷ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ തുകയിൽ 448 കോടി 50 ലക്ഷം ഒഡീഷയിൽ നിന്ന് മാത്രമായി പിടിച്ചെടുത്തതാണ്.

ഇതോടെ ഝാർഖണ്ഡിലെ കോൺഗ്രസ് എംപിക്ക് നേരെ നടന്ന ആദായ നികുതി റെയ്ഡ് ഡിസംബർ 11ന് ആറാം ദിവസത്തിലേക്ക് കടന്നു. ധീരജ് സാഹുവിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും നടത്തുന്ന ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള മദ്യനിർമ്മാണ-വ്യാപാര കമ്പനിയായ ബൽദേവ് സാഹു ആൻഡ് സൺസ് പ്രൈവറ്റ് ലിമിറ്റഡിൽ ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് തുടരുന്നു.

ബലംഗീറിൽ മാത്രം 400 കോടിയും സംബാൽപൂരിൽ നിന്ന് 37.5 കോടിയും തിറ്റിലഗഡിൽ നിന്ന് 11 കോടിയും കണ്ടെത്തി. പണത്തിന് പുറമെ, കമ്പനിയുടെ ബലംഗീർ പ്രദേശത്തെ ബന്ധപ്പെട്ടവരുടെ വസതികളിൽ നിന്നും 60 കിലോയോളം സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. ജാർഖണ്ഡിലെ ഇയാളുടെ ബിനാമികളിൽ നിന്ന് 6 കോടി രൂപ കണ്ടെത്തി.

ആദായ നികുതി വകുപ്പിന്റെ 37 സംഘങ്ങൾ ജാർഖണ്ഡിലെയും ഒഡീഷയിലെയും 37 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 42 വർഷത്തിനിടയിൽ പണമായി പിടിച്ചെടുത്ത ഏറ്റവും വലിയ തുകയാണിത്. ഈ കാലയളവിൽ ഒറ്റ ഓപ്പറേഷനിൽ നിന്നും കണ്ടെടുക്കുന്ന ഏറ്റവും വലിയ കള്ളപ്പണത്തുകയാണ് ഇതെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

176 ചാക്കുകൾ നിറയെ പണമായിരുന്നു. നോട്ടുകൾ എണ്ണുന്നതിനായി 40 യന്ത്രങ്ങളാണ് അധികൃതർ കൊണ്ടുവന്നത്. ആദായ നികുതി വകുപ്പിൽ നിന്നും വിവിധ ബാങ്കുകളിൽ നിന്നുമായി 80 പേരടങ്ങുന്ന സംഘത്തെ കള്ളപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനായി ആദ്യം നിയോഗിച്ചു. ചാക്കിൽ നിറച്ച പണത്തിന് പുറമേ പത്തോളം അലമാരകളിലായി നിറച്ച നോട്ടുകെട്ടുകളും കണ്ടെടുത്തതോടെ 200 ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘം കൂടി പണം തിട്ടപ്പെടുത്താൻ ചേരുകയായിരുന്നു.

ബൗദ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിലായിരുന്നു ഐടി റെയ്ഡ് നടന്നത്. കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്ത് നാല് ദിവസം പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് കോൺഗ്രസ് എംപിയോ കമ്പനിയോ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. എംപിയുടെ ബിസിനസുമായി പാർട്ടിക്ക് ബന്ധമില്ലെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.മുഴുവൻ തുകയും എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ധീരജ് സാഹുവിന്റെ കുടുംബം ആ മേഖലയിൽ മദ്യനിർമ്മാണ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നു. ഒഡീഷയിൽ അദ്ദേഹത്തിന് നിരവധി മദ്യനിർമ്മാണ ഫാക്ടറികളുണ്ട്.രാഹുലിനോടും ഡി കെ ശിവകുമാറിനോടും വളരെയധികം അടുപ്പം പുലർത്തുന്ന ആളാണ് ധീരജ് സാഹു.

രാഹുൽ നടത്തിയ യാത്രയിലും ഇയാൾ പങ്കാളി ആയിരുന്നു. രാഹുലിന്റെ അകത്തളത്തിലെ പ്രമുഖനായിട്ടാണ് ഇയാളെ വിലയിരുത്തുന്നത്.

Tags: IT RAIDDheeraj SahuDhiraj Sahu
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies