അഹമ്മദാബാദ് : അയോദ്ധ്യ രാമക്ഷേത്രത്തിലെ പൂജാരിയായി തെരഞ്ഞെടുത്ത മോഹിത് പാണ്ഡെയെ അപമാനിക്കും വിധത്തിലുള്ള വ്യാജ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ . കോൺഗ്രസ് നേതാവ് ഹിതേന്ദ്ര എന്നയാളെയാണ് അഹമ്മദാബാദിലെ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയായ ഹിതേന്ദ്രയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം നടപടിയെടുത്തതായി പോലീസ് അറിയിച്ചു. ഐപിസി 469, 509, 295 എ, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മോഹിതും ഒരു സ്ത്രീയുമൊത്തുള്ള ആക്ഷേപകരമായ വ്യാജ ഫോട്ടോയാണ് കോൺഗ്രസ് നേതാവ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് . ‘ ഇയാളെയാണോ രാമക്ഷേത്രത്തിലെ പൂജാരിയാക്കുന്നത്? ‘ എന്നും ഹിതേന്ദ്ര കുറിച്ചിരുന്നു . ഇതിന് പിന്നാലെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഹിതേന്ദ്രയ്ക്കെതിരെ രംഗത്തെത്തിയത് .