ഇനി ഹാക്കർമാരുടെ കയ്യിൽ പാസ്‌കോഡ് ലഭിച്ചാലും കാര്യമില്ല; ഐഫോണിനെ സംരക്ഷിക്കാൻ പുതിയ സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷനുമായി ആപ്പിൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ഹാക്കർമാരുടെ കയ്യിൽ പാസ്‌കോഡ് ലഭിച്ചാലും കാര്യമില്ല; ഐഫോണിനെ സംരക്ഷിക്കാൻ പുതിയ സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷനുമായി ആപ്പിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 03:37 pm IST
FacebookTwitterWhatsAppTelegram

പാസ്‌വേർഡ് അഥവാ പാസ്‌കോഡ് സംഘടിപ്പിച്ച് മിക്ക സാഹചര്യങ്ങളിലും ഹാക്കർമാർ ഫോണിലെ വിവരങ്ങൾ ചോർത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. ഐഒഎസ് ബീറ്റാ പതിപ്പിലാണ് സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷനെന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിന്റെ പേര് പോലെ തന്നെയാണ് ഇതിന്റെ പ്രവർത്തനവും.

ഐഫോണുകളുടെ സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന് നിങ്ങളുടെ ഫോൺ ആരെങ്കിലും മോഷ്ടിച്ചുവെന്ന് കരുതുക. ഇത്തരത്തിൽ ഫോൺ കൈവശപ്പെടുത്തിയ ആൾ നിങ്ങളുടെ പാസ്‌കോഡ് മനസിലാക്കി അൺലോക്ക് ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ ഇതിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോൺ പൂർണമായും നഷ്ടപ്പെടുന്നത് മാത്രമല്ല വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതിൽ നിന്നും ഉപയോക്താക്കളെ ഈ ഫീച്ചർ സംരക്ഷിക്കും.

ഐഫോണിലുള്ള സെൻസിറ്റീവ് സെറ്റിംഗ്‌സ് ആക്‌സസ് ചെയ്യണമെങ്കിൽ ബയോമെട്രിക് ഒതന്റിക്കേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാകും ഇത് സാധ്യമാകുക. പാസ്‌കോഡ് ഉണ്ടായാൽ പോലും ഇതിലേക്ക് കയറാൻ തട്ടിപ്പുകാർക്ക് സാധിക്കില്ല. കൂടാതെ ഉപയോക്താക്കളുടെ വീട്, ജോലിസ്ഥലം എന്നിങ്ങനെയുള്ള സാധാരണ ഇടങ്ങളിൽ നിന്നല്ലാത്ത പക്ഷം ദുരുപയോഗത്തിന് സാധിക്കില്ല. ഏത് രീതിയിലാണ് ഇത് പ്രവർത്തിക്കുന്നതെന്നും ഉപയോക്താക്കളെ എങ്ങനെ സഹായിക്കുമെന്നും നോക്കാം…

സംരക്ഷണത്തിന്റെ രണ്ടാം ഭാഗം

സ്‌റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ ഉപയോക്താക്കൾക്ക് അവരുടെ ഐഫോണിന് അധിക സുരക്ഷ ഉറപ്പുവരുത്തുന്നു. ആർക്കെങ്കിലും പാസ്‌കോഡ് അറിയാമെങ്കിൽ കൂടി ഫോൺ ദുരുപയോഗം ചെയ്യുന്നതിൽ നിന്നും തടയാൻ ഇത് സഹായിക്കും. കൂടാതെ ഉപയോക്താക്കൾ ഉണ്ടാകാറുള്ള സാധാരണ പരിധി അഥവാ ലൊക്കേഷനുകളിൽ അല്ല ഫോൺ എങ്കിൽ ദുരുപയോഗത്തിന് സാധിക്കില്ല.

ഫേസ് ഐഡി

ഐഫോൺ പരിചിതമല്ലാത്ത ഇടത്താണ് ഉള്ളതെങ്കിൽ സെൻസിറ്റീവ് സെറ്റിംഗ്‌സിലേക്ക് കടക്കാൻ പാസ്‌കോഡിനൊപ്പം മുഖം തിരിച്ചറിയുക എന്നതും പ്രധാനമാണ്. ഫേസ് ഐഡി ഓപ്ഷൻ ആക്ടിവേറ്റ് ചെയ്താൽ ഫോൺ ദുരുപയോഗം ചെയ്യുന്നതിനുള്ള സാധ്യത കുറയും.

സെറ്റിംഗ്‌സ് ചേഞ്ച് ചെയ്യുന്നതിലുണ്ടാകുന്ന കാലതാമസം

ആരെങ്കിലും നിങ്ങളുടെ ഫോണിലെ ആപ്പിൾ ഐഡി പാസ്‌വേർഡ് മാറ്റാനോ അല്ലെങ്കിൽ ഫേസ്‌ഐഡി നീക്കം ചെയ്യുന്നതിനോ ശ്രമിച്ചാൽ ഇതിന് ഒരു മണിക്കൂർ സമയമെടുക്കും. ഇതിന് ശേഷം മാത്രമാകും വീണ്ടുമൊരു ഫേസ് ഐഡി പരിശോധന നടത്താൻ സാധിക്കുക.

ഐഒഎസ് 17.3 വേർഷൻ എത്തുന്നതോടെ വരും ആഴ്ചകളിൽ ഈ ഫീച്ചർ ഉപയോക്താക്കളിലേക്കെത്തുമെന്ന് കമ്പനി അറിയിച്ചു.

Tags: appleiPHONE
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies