പാകിസ്താനിലെ ആളുകൾ ഇക്കൊല്ലം ഗൂഗിളിൽ ഏറ്റവും കൂടുതൽ തവണ തിരഞ്ഞവരുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരവും. കൗതുകകരമായ കാര്യം പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ നായകൻ ബാബർ അസം ട്രെൻഡിംഗ് ലിസ്റ്റിന്റെ ഏഴയലത്ത് ഇല്ല എന്നതാണ്. പാകിസ്താൻ ടിവി ചാനലായ ജിയോ ന്യൂസ് ആണ് ഇതുസംബന്ധിച്ച ഡേറ്റകൾ പുറത്തുവിട്ടത്. ആദ്യ പത്തിലാണ് ഇന്ത്യൻ താരം ഇടംപിടിച്ചത്.
ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ രണ്ടാമത്തെ വ്യക്തിയാണ് ശുഭ്മാൻ ഗിൽ. ലോകകപ്പിൽ മികച്ച പ്രകടനമാണ് ഗിൽ പുറത്തെടുത്തത്. അടുത്ത കാലത്തായി മൂന്ന് ഫോർമാറ്റിലും കൂടുതൽ റൺസ് കണ്ടെത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റര്‍ വിരാട് കോലിയാണ്. അത്ലെറ്റ് ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഗൂഗിൾ പുറത്തുവിട്ടിരുന്നു.