പത്തനംതിട്ട : ശബരിമല അയ്യപ്പഭക്തർക്കായി 22 സ്പെഷ്യൽ ട്രെയിനുകൾ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽ വേ . ഭക്തജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ഡിസംബർ, ജനുവരി മാസങ്ങളിലേയ്ക്കായി റെയിൽവേ 22 പ്രത്യേക ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത് .
സെക്കന്തരാബാദ്-കൊല്ലം, സെക്കന്തരാബാദ്-കോട്ടയം, കാക്കിനട-കോട്ടയം എന്നിവയാണ് ഉടൻ ആരംഭിക്കുക . ഡിസംബർ 27 മുതൽ 30 വരെ നാല് ട്രെയിനുകളും ജനുവരി 3 മുതൽ 15 വരെ 18 ട്രെയിനുകളും ഓടും.
ചെന്നൈ – കോട്ടയം – ചെന്നൈ റൂട്ടിൽ ശബരിമല വന്ദേഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ആഴ്ചയിൽ രണ്ടു ദിവസമാണ് ശബരിമല സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തുക. വെള്ളി, ഞായർ ദിവസങ്ങളിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
വെള്ളിയാഴ്ചയും, ഞായറാഴ്ചയും രാവിലെ 8.30ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന ശബരിമല സ്പെഷ്യൽ വന്ദേഭാരത് രാത്രി ഏഴ് മണിക്ക് കോട്ടയത്ത് എത്തിച്ചേരും. തിരിച്ച് കോട്ടയത്ത് നിന്നും രാത്രി 9 ന് പുറപ്പെടുന്ന വന്ദേഭാരത് സ്പെഷ്യൽ അടുത്ത ദിവസം രാവിലെ 9 മണിക്ക് ചെന്നൈ സ്റ്റേഷനിൽ എത്തിച്ചേരും.