പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. പുതൂർ കുറുക്കത്തികല്ല് ഊരിലെ പാർവ്വതി ധനുഷിന്റെ കുഞ്ഞാണ് മരണപ്പെട്ടത്. 74 ദിവസം പ്രായമുള്ള ആൺകുഞ്ഞായിരുന്നു മരണപ്പെട്ടത്.
ജനനസമയത്ത് കുഞ്ഞിന്റെ തൂക്കം 1.54 കിലോഗ്രാം മാത്രമായിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അമ്മയും കുഞ്ഞും കഴിഞ്ഞ ആഴ്ചയായിരുന്നു വീട്ടിലേക്ക് മടങ്ങി എത്തിയത്. ഇതിനിടയിലായിരുന്നു കുഞ്ഞിന്റെ ജീവൻ നഷ്ടമായത്.