പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ കഴിഞ്ഞ രണ്ട് ദിവസം നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി.ഭൂതയാറിലും കുറുക്കത്തിക്കല്ല് ഊരിന് സമീപ പ്രദേശങ്ങളിലുമാണ് കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തിയത്. വിളവെടുപ്പിന് പാകമായതുൾപ്പെടെ 600-ഓളം കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചത്.
അഗളി എക്സൈസ് റേഞ്ച് ഓഫീസും, ജനമൈത്രി എക്സൈസ് സ്ക്വാഡും, പുതുർ ഫോറസ്റ്റ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭൂതയാറിലെ കഞ്ചാവ് തോട്ടം കണ്ടെത്തിയത്. വിളവെടുപ്പിന് പാകമായ 176 കഞ്ചാവ് ചെടികളും പുതിയതായി വച്ച് പിടിപ്പിച്ച് നഴ്സറി പോലെ പരിപാലിച്ച് വളർത്തിയ 328 കഞ്ചാവ് തൈകളും ഇവിടെ നിന്നും കണ്ടെത്തി.
കുറുത്തിക്കല്ല് ഊരിൽ നടത്തിയ പരിശോധനയിൽ മൂന്ന് മാസത്തോളം പ്രായം വരുന്ന 40 കഞ്ചാവ് ചെടികളും രണ്ട് മാസം പ്രായം വരുന്ന 32 കഞ്ചാവ് ചെടികളും കണ്ടെത്തി. 71-ഓളം കഞ്ചാവ് ചെടികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.