കാട്ടുകൊമ്പന്റെ വമ്പ്, ഭയന്ന് വിറച്ച് വിനോദ സഞ്ചാരികൾ; ട്രക്കിം​ഗിന് പോയവർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, വീഡിയോ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാട്ടുകൊമ്പന്റെ വമ്പ്, ഭയന്ന് വിറച്ച് വിനോദ സഞ്ചാരികൾ; ട്രക്കിം​ഗിന് പോയവർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 08:34 pm IST
FacebookTwitterWhatsAppTelegram

‍ഉൾക്കാടുകളിൽ ട്രക്കിം​ഗിന് പോകുന്ന വിനോദസഞ്ചാരികളുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാ​ദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ സിം​ഹകൂട്ടങ്ങളുടെ ഇടയിൽ നിന്നും തന്റെ കുട്ടിയാനകളെ രക്ഷപ്പെടുത്തുന്ന അമ്മയാനയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ട്രക്കിം​ഗിന് പോയ വിനോദസഞ്ചാരികളാണ് ഈ വീഡിയോ പകർത്തിയത്. അത്തരത്തിൽ ​ട്രക്കിം​ഗിനിടെ പകർത്തിയ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ശ്രീലങ്കൻ സ്വദേശികളായ കുടുംബം ​യാല നാഷണൽ പാർക്കിൽ ട്രക്കിം​ഗിനിടെ ഷൂട്ട് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. വാഹനത്തിൽ പോകുന്നതിനിടെ മരങ്ങൾക്കിടയിൽ നിന്നും കുടുംബത്തിന് നേരെ ഒരു കാട്ടാന പാഞ്ഞടുക്കുകയും കാറിന്റെ ഡോർ തകർക്കുകയും ചെയ്തു. കുടുംബം പരിഭ്രാന്തിയിലാകുന്നതും ഭയന്ന് നിലവിളിക്കുന്നതും വീഡിയോയിൽ കാണാം. ആദ്യം കാറിന്റെ വാതിലിലൂടെ തുമ്പിക്കൈ കാറുനുള്ളിലേക്കിട്ട് മുഴുവൻ പരിശോധിച്ചു. പിന്നെയും തുമ്പിക്കൈയ്യിട്ട് പരിശോധന തുടർന്നു. കാറിനുള്ളിലെ സാധനങ്ങൾ മുഴുവൻ തുമ്പിക്കൈ കൊണ്ട് കൊമ്പൻ പുറത്തേക്ക് വലിച്ചിട്ടു. കഴിക്കാനുള്ള സാധനങ്ങൾക്ക് വേണ്ടിയുള്ള ആവേശത്തിനിടെ വീഡിയോ എടുക്കുന്ന ഫോണും നിലത്തിട്ടു.

This is what happens when elephants get used to being fed by humans in passing vehicles!! pic.twitter.com/t56QpEIA9y

— Evarts (@r_evarts) December 12, 2023


ഡ്രൈവർ സീറ്റിന്റെ വാതിലിലൂടെയാണ് തുമ്പിക്കൈ കാറിനുള്ളിലേക്കിട്ടത്. പരിഭ്രാന്തിയ്‌ക്കിടയിൽ ബാ​ഗിലുണ്ടായിരുന്ന ചിപ്സ് പാക്കറ്റ് കുടുംബം പുറത്തേക്കെറിഞ്ഞു. ഇനിയൊന്നുമില്ലെന്ന് മനസിലായപ്പോൾ തുമ്പിക്കൈ പുറത്തേക്കെടുത്ത് വീണ്ടും കാട്ടിനുള്ളിലേക്ക് പാഞ്ഞു. ഈ വീഡിയോയാണ് സമൂഹമാദ്ധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു നിമിഷം ജീവൻ നഷ്ടപ്പെട്ടെന്ന് തോന്നിയെന്നാണ് വീഡിയോ പകർത്തിയ കുടുംബം പറയുന്നത്.

Tags: ELEPHANTAttacktrucking
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies