തിരുവനന്തപുരം: ചൈനയിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി രോഹിണി നായർ (27)ആണ് മരിച്ചത്. വിദ്യാർത്ഥിനി തിങ്കളാഴ്ചയാണ് മരണപ്പെട്ടത് എന്ന വിവരമാണ് കുടുംബത്തിന് ലഭിച്ചത്. മരണ കാരണമോ മറ്റ് വിശദാംശങ്ങളൊ കുടുംബത്തിന് ലഭിച്ചിട്ടില്ല. ചൈന ജീൻസൗ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ് രോഹിണി.