തിരുവനന്തപുരം: പഴം പെരിയ്ക്ക് രുചിയില്ലെന്ന് പറഞ്ഞുണ്ടായ തർക്കം കത്തി കുത്തിൽ കലാശിച്ചു. സംഭവത്തിൽ വർക്കല സ്വദേശി രാഹുലിനാണ് കുത്തേറ്റത്. യുവാവിനെ കുത്തിയ വെട്ടൂർ സ്വദേശി അൽത്താഫിനെ പോലീസ് പിടികൂടി. രാഹുൽ പരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.