എറണാകുളം: കൊച്ചിയിൽ ആദായനികുതി വകുപ്പിന്റെ മിന്നൽ പരിശോധന. നിർമ്മാണ കരാറുകാരുടെ ഓഫീസുകളിലും വീടുകളിലുമാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ 22 കോടി രൂപയുടെ കള്ളപ്പണമാണ് സംഘം പിടിച്ചെടുത്തത്.
കൊച്ചിയിലടക്കം ദക്ഷിണേന്ത്യയിലെ എട്ട് നഗരങ്ങളിലാണ് പരിശോധന നടക്കുന്നത്. കൊച്ചി, കോഴിക്കോട്, മലപ്പുറം, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലാണ് റെയ്ഡ്. നിർമ്മാണ കരാറുകാർ, ആർക്കിടെക്റ്റുകൾ, ഇൻ്റീരിയർ ഡിസൈനർമാർ എന്നിവരുടെ ഓഫീസുകളിലും വീടുകളിലുമാണ് സംഘം റെയ്ഡ് നടത്തുന്നത്.