കാഞ്ഞിരപ്പള്ളി: ബസ് യാത്രയ്ക്കിടയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 41കാരൻ അറസ്റ്റിൽ.പത്തനംതിട്ട ജില്ലയിൽ കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്തെ സത്യവിലാസം വീട്ടിൽ സുരേഷ് സമിത്രമാണ് അറസ്റ്റിലായത്.
ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്നും വൈറ്റിലയിലേക്ക് പോകുന്നതിനിടെ ബസ് കാഞ്ഞിരപ്പള്ളിയിൽ എത്തിയപ്പോഴാണ് ഇയാൾ യുവതിയെ ആക്രമിച്ചത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് സുരേഷിനെ അറസറ്റ് ചെയ്യുകയായിരുന്നു.