10 മിനിട്ട് കൊണ്ട് കൊളളയടിച്ചത് 14 കോടിയുടെ ആഭരണങ്ങൾ; റിലയൻസ് ജ്വല്ലറിയിൽ നടന്ന മോഷണത്തിന്റെ മുഖ്യസൂത്രധാരകൻ അറസ്റ്റിൽ

Published by
Janam Web Desk

ഡെറാഡൂൺ: ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ റിലയൻസ് ജ്വല്ലറി ഷോറൂമിൽ മോഷണം നടത്തിയ സംഘത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ദിലാവർപൂർ ഗോവർദ്ധൻ ഗ്രാമത്തിൽ നിന്നാണ് പ്രിൻസ് കുമാറിനെ പോലീസ് പിടികൂടിയത്.

അഞ്ചുപേർ അടങ്ങിയ സംഘമാണ് ജ്വല്ലറിയിൽ മോഷണം നടത്തിയത്. മുഖ്യപ്രതി കൂടി
പിടി പത്ത് മിനുട്ട് കൊണ്ട് കൊളളയടിച്ചത് 14 കോടിയുടെ ആഭരണങ്ങൾ; റിലയിൻസ് ജ്വല്ലറിയിൽ നടന്ന മോഷണത്തിന്റെ മുഖ്യസൂത്രധാരകൻ അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ റിലയൻസ് ജ്വല്ലറി ഷോറൂമിൽ മോഷണം നടത്തിയ സംഘത്തിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ദിലാവർപൂർ ഗോവർദ്ധൻ ഗ്രാമത്തിൽ നിന്നാണ് പ്രിൻസ് കുമാറിനെ പോലീസ് പിടികൂടിയത്.

അഞ്ചുപേർ അടങ്ങിയ സംഘമാണ് ജ്വല്ലറിയിൽ മോഷണം നടത്തിയത്. മുഖ്യപ്രതി കൂടി
പിടിയിലായതൊടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി നവംബർ 9 നാണ് റിലയൻസ് ജ്വല്ലറി ഷോറൂമിൽ ഒരു കവർച്ച നടന്നത്. 14 കോടിയുടെ ആഭരണങ്ങളാണ് സംഘം കവർന്നത്. പ്രിൻസ് കുമാറായിരുന്നു കവർച്ചയുടെ സൂത്രധാരൻ. കൊളള സംഘത്തെ പിടികൂടാൻ പോലീസ് സംഘം ബിഹാറിൽ ക്യാമ്പ് ചെയ്ത് തിരച്ചിൽ നടത്തുകയായിരുന്നു.

രാജ്പൂർ റോഡിൽ സ്ഥിതി ചെയ്യുന്ന റിലയൻസ് ഷോറൂമിൽ നവംബർ 9ന് രാവിലെ 10.24 നാണ് മുഖംമൂടി ധരിച്ച അഞ്ചു പേർ അതിക്രമിച്ചു കയറിയത്. മുഴുവൻ ജീവനക്കാരെയും തോക്ക് ചൂണ്ടി ബന്ദികളാക്കിയ സംഘം മൊബൈൽ ഫോണുകൾ തട്ടിയെടുത്തു. ചെറുത്ത് നിന്ന ജീവനക്കാരെ അക്രമികൾ ക്രൂരമായി മർദ്ദിക്കുകയും കൈകൾ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടി ഷോറൂമിലെ പാൻട്രി റൂമിൽ പൂട്ടിയിടുകയും ചെയ്തു. ശേഷം വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഡിസ്‌പ്ലേ ബോർഡിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങൾ കൈക്കലാക്കി ആക്രമികൾ ഷോറൂമിൽ നിന്ന് പുറത്ത് കടക്കുകയും ചെയ്തു. പത്ത് മിനിട്ട് കൊണ്ടാണ് 14 കോടിയുടെ ആഭരണങ്ങൾ സംഘം കവർന്നത്. ബാക്കിയുള്ള പ്രതികൾക്കായി ഡെറാഡൂൺ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. യിലായതൊടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി നവംബർ 9 നാണ് റിലയൻസ് ജ്വല്ലറി ഷോറൂമിൽ ഒരു കവർച്ച നടന്നത്. 14 കോടിയുടെ ആഭരണങ്ങളാണ് സംഘം കവർന്നത്. പ്രിൻസ് കുമാറായിരുന്നു കവർച്ചയുടെ സൂത്രധാരൻ. കൊളള സംഘത്തെ പിടികൂടാൻ പോലീസ് സംഘം ബിഹാറിൽ ക്യാമ്പ് ചെയ്ത് തിരച്ചിൽ നടത്തുകയായിരുന്നു.

രാജ്പൂർ റോഡിൽ സ്ഥിതി ചെയ്യുന്ന റിലയൻസ് ഷോറൂമിൽ നവംബർ 9ന് രാവിലെ 10.24 നാണ് മുഖംമൂടി ധരിച്ച അഞ്ചു പേർ അതിക്രമിച്ചു കയറിയത്. മുഴുവൻ ജീവനക്കാരെയും തോക്ക് ചൂണ്ടി ബന്ദികളാക്കിയ സംഘം മൊബൈൽ ഫോണുകൾ തട്ടിയെടുത്തു. ചെറുത്ത് നിന്ന ജീവനക്കാരെ അക്രമികൾ ക്രൂരമായി മർദ്ദിക്കുകയും കൈകൾ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടി ഷോറൂമിലെ പാൻട്രി റൂമിൽ പൂട്ടിയിടുകയും ചെയ്തു. ശേഷം വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഡിസ്‌പ്ലേ ബോർഡിൽ പ്രദർശിപ്പിച്ചിരുന്ന ആഭരണങ്ങൾ കൈക്കലാക്കി ആക്രമികൾ ഷോറൂമിൽ നിന്ന് പുറത്ത് കടക്കുകയും ചെയ്തു. പത്ത് മിനിട്ട് കൊണ്ടാണ് 14 കോടിയുടെ ആഭരണങ്ങൾ സംഘം കവർന്നത്. ബാക്കിയുള്ള പ്രതികൾക്കായി ഡെറാഡൂൺ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Share
Leave a Comment