ന്യൂയോർക്ക് : മെസിയുടെ 2022ലെ ലോകകപ്പ് ജഴ്സികൾക്ക് ലേലത്തിൽ ലഭിച്ചത് കോടികൾ. ആറു ജഴ്സികളാണ് ന്യൂയോർക്കിൽ ലേലത്തിൽവച്ചത്. 65 കോടി രൂപയാണ് (7.8 മില്യൺ ഡോളർ) ലേലത്തിൽ ലഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും ഫ്രാൻസിനെതിരെയുള്ള ഫൈനലിലും മെസി ധരിച്ച ജഴ്സികളാണ് വിൽപ്പനയ്‌ക്ക് വച്ചിരുന്നത്. സോത് ബെയ് ഹൗസാണ് ഇവ ലേലത്തിൽ വച്ചത്.
ലോകകപ്പിലെ രണ്ടാം ഗോൾ വേട്ടക്കാരനും ലോകകപ്പിലെ സ്വർണ പന്തിന്റെ ഉടമയും മെസിയായിരുന്നു. ഫൈനലിൽ ഫ്രാൻസിനെതിരെ ആദ്യ പകുതിയിൽ ധരിച്ച ജഴ്സി,പോളണ്ടിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ ധരിച്ചവയും ലേലത്തിൽ വച്ചവയിലുണ്ട്.
എന്നാൽ ഒരു ലേലത്തിൽ ഏറ്റവും അധികം തുക ലഭിക്കുന്ന കായിക താരത്തിന്റെ ജഴ്സി ഇതല്ല. 1998ൽ എൻബിഎ ഫൈനലിൽ മൈക്കിൾ ജോർദാൻ അണിഞ്ഞ ജഴ്സിയാണ് റെക്കോർഡ് തുകയ്‌ക്ക് വിറ്റുപോയത്. 10.1 മില്യൺ ഡോളറിലായിരുന്നു ഇതിന്റെ വിൽപ്പന കഴിഞ്ഞ വർഷം നടന്നത്.