മുംബൈ: ശ്രീനാരായണ മന്ദിരസമിതി വസായ് – നായ്ഗാവ് യൂണിറ്റ് ശ്രീനാരായണ ഗുരു സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വ്യാപാരി – വ്യവസായി സംഗമം സംഘടിപ്പിച്ചു. വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടുക എന്ന ഗുരു വചനം പ്രവൃത്തി പഥത്തിലെത്തിച്ച പ്രവാസി വ്യവസായികളെ ചടങ്ങിൽ ആദരിച്ചു. വ്യതൃസ്ഥ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വ്യക്തികൾക്ക് പരസ്പരം പരിചയപ്പെടുന്നതിനും അവരുടെ ഉത്പന്നങ്ങൾ പൊതുസമൂഹത്തെ പരിചയപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച സംഗമം ശ്രീനാരായണ മന്ദിര സമിതി പ്രസിഡണ്ട് എം.ഐ. ദാമോദരൻ ഉൽഘാടനം ചെയ്തു. ഇതുപോലുള്ള സംഗമങ്ങൾ മുംബൈയിലെ ചെറുകിട സംരംഭകരെ പങ്കെടുപ്പിച്ചുകൊണ്ട് സമിതി ചെമ്പൂരിലും നടത്തുമെന്ന് എം. ഐ. ദാമോദരൻ പറഞ്ഞു.
നമുക്കു പ്രാവീണൃമില്ലാത്ത മേഖലയിൽ വ്യവസായം തുടങ്ങാൻ പാടില്ലെന്നും ചെറിയ യൂണിറ്റായാലും ആരംഭിക്കുമ്പോൾ ഒരു ലക്ഷ്യം വേണമെന്നും , ലക്ഷൃത്തിലെത്താൻ ഓരോ പടിയും കൃതൃമായ ആസൂത്ര നത്തോടെ സ്വയം സമർപ്പിച്ചു കൊണ്ട് വേണം വ്യവസായത്തെ മുന്നോട്ടുകുണ്ടുപോകേണ്ടതെന്നും ചടങ്ങിൽ മുഖ്യ അഥിതിയായി പങ്കെടുത്ത കാർമൽ എഡുക്കേഷൻ ഗ്രൂപ്പു ഡയറക്ടറും കാർമൽ ക്ളാസ് പ്രിൻസിപ്പലുമായ ഷിബു നായർ പറഞ്ഞു.
ശ്രീനാരായണ കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡണ്ട് രാജ്മോഹൻ, ശ്രീനാരായണ മന്ദിര സമിതി ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ് , ബാങ്ക് വൈസ് ചെയർമാൻ കെ. സുസ്മേരൻ, സി. ഇ. ഒ. സുരേഷ് ശിവണ്ണ സാലിയൻ, സമിതി സോണൽ സെക്രട്ടറിമാരായ പി. ഹരീന്ദ്രൻ, കെ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം. എം. രാധാകൃഷ്ണൻ വ്യാപാരി- വ്യവസായി സംഗമം സംഘടിപ്പിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ചു. ധനൃസന്തോഷ് ചടങ്ങ് നിയന്ത്രിച്ചു.