തിരുവനന്തപുരം കോർപ്പറേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്; തട്ടിയെടുത്തത് വനിതാ സംഘങ്ങൾക്ക് സ്വയം തൊഴിലിനായി നൽകുന്ന സബ്‌സിഡി വായ്പ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുവനന്തപുരം കോർപ്പറേഷന്റെ പേരിൽ വീണ്ടും തട്ടിപ്പ്; തട്ടിയെടുത്തത് വനിതാ സംഘങ്ങൾക്ക് സ്വയം തൊഴിലിനായി നൽകുന്ന സബ്‌സിഡി വായ്പ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 06:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ മറയാക്കി തലസ്ഥാനത്ത് വൻ സാമ്പത്തിക തട്ടിപ്പ്. സ്ത്രീകൾക്ക് നൽകുന്ന സ്വയം തൊഴിൽ വായ്പയിലാണ് വ്യാജ മിനിട്‌സ് ബുക്കും ഒപ്പും തയ്യാറാക്കി തട്ടിപ്പ് നടത്തിയത്. ചെറിയതുറയിലെ നാല് സംഘങ്ങൾക്കായി അനുവദിച്ച ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് പൂവച്ചൽ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തത്. ഇതേതുടർന്ന് ചെറിയതുറയിലെ ഇരുപതോളം സ്ത്രീകൾ ലക്ഷങ്ങളുടെ കടക്കെണിയിലായിരിക്കുകയാണ്.

2023 മാർച്ചിലാണ് അയൽക്കാരിയായ ഗ്രേസി കോർപ്പറേഷനിൽ നിന്ന് വായ്പ വാങ്ങിത്തരാമെന്ന് പറഞ്ഞ് വനിതാ സംഘത്തെ സമീപിച്ചത്. പിന്നീട് രണ്ട് സ്ത്രീകൾ കൂടി കോർപ്പറേഷനിലെ ജോലിക്കാരെന്ന പേരിൽ എത്തി. വായ്പ അനുവദിക്കാനായി തട്ടിപ്പ് സംഘം പാസ് ബുക്ക് ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകൾക്കൊപ്പം വെള്ള കടലാസിൽ ഒപ്പിട്ട് വാങ്ങി. ഇതേതുടർന്ന് കോർപ്പറേഷൻ ലോൺ അനുവദിച്ചെങ്കിലും ലോൺ ലഭിച്ചില്ലെന്നാണ് വനിതാ സംഘം കരുതിയിരുന്നത്. ഏതാനും മാസം കഴിഞ്ഞപ്പോൾ വായ്പ തിരിച്ചടച്ചില്ലെന്ന പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം ഇവർ അറിയുന്നത്.

കോർപ്പറേഷനിൽ നിന്ന് വസ്ത്രനിർമാണ യൂണിറ്റ് തുടങ്ങാനുള്ള വായ്പയാണ് അനുവദിച്ചിരുന്നത്. 5 ലക്ഷം രൂപ ലഭിക്കുമ്പോൾ മൂന്നേമുക്കാൽ ലക്ഷം രൂപ സബ്‌സിഡിയാണ്. ഒന്നേകാൽ ലക്ഷം രൂപ മാത്രം വായ്പയിനത്തിൽ തിരിച്ചടച്ചാൽ മതി. വായ്പ അനുവദിച്ചിരിക്കുന്ന തുക എത്തിയത് പൂവച്ചലിലെ അനീന ട്രെഡേഴ്‌സ് എന്ന അക്കൗണ്ടിലേക്കാണ്. സ്ത്രീകളുടെ വസ്ത്രനിർമാണ യൂണിറ്റിലേക്ക് തുണിത്തരങ്ങളടക്കം വിതരണം ചെയ്യുന്ന കരാറുകാർ എന്ന പേരിലാണ് ഈ അക്കൗണ്ടിലേക്ക് പണമെത്തിയത്. അനീന ട്രെഡേഴ്‌സിന് പണം കൈമാറാൻ സ്ത്രീകൾ സമ്മതപത്രം ഒപ്പിട്ടു തന്നതിനാലാണ് പണം നൽകിയതെന്നാണ് ബാങ്കിന്റെ വിശദീകരണം. ഇവരിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ കടലാസ് ഉപയോഗിച്ച് വായ്പാ തുക തട്ടിപ്പ് സംഘത്തിന്റ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

 

 

Tags: MoneyThiruvananthapuram Corporationfraud case
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies