ലക്നൗ: പ്രധാമന്ത്രിയുടെ ദ്വിദിന വാരാണസി സന്ദർശനത്തിന് ഇന്ന് തുടക്കമാകും. 19,150 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടത്തും. പ്രധാനമന്ത്രി ആവാസ് യോജന, പിഎം സ്വനിധി, പിഎം ഉജ്ജ്വല തുടങ്ങി വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്ന് കാശി മേഖല ബിജെപി അധ്യക്ഷൻ ദിലീപ് സിംഗ് പട്ടേൽ പറഞ്ഞു.
ഇന്ന് ഉച്ചയോടെ വാരാണസിയിലെത്തുന്ന പ്രധാനമന്ത്രി കട്ടിംഗ് മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന വിക്ഷിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുക്കും. വൈകുന്നേരം നമോഘട്ടിൽ നടക്കുന്ന കാശി തമിഴ് സംഗമം 2023 ഉദ്ഘാടനം ചെയ്യും. കന്യാകുമാരിയിൽ നിന്ന് വാരാണസിയിലേക്കുള്ള പുതിയ ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും.
വാരാണസി നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ ഉമറഹയിൽ നിർമ്മിച്ച സ്വവർവ് മഹാമന്ദിരത്തിന്റെ ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. വാരാണസിയിലെ ബാർക്കിയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
Kashi
PM Modi likely to inaugurate world’s largest meditation center on December 18.
Built by Vihamgam Yoga Sansthan, Swarved Mahamandir is situated on Varanasi Ghazipur highway in Umaraha
Spread over 3 lakh sqf, this 7-floor super structure can accommodate 20k Yoga… pic.twitter.com/z7nh2i6FJN
— The Uttar Pradesh Index (@theupindex) November 13, 2023
“>

10,900 കോടി രൂപ ചെലവിൽ നിർമ്മിച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നഗർ-ന്യൂ ഭൗപൂർ ചരക്ക് ഇടനാഴിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ബല്ലിയ-ഗാസിപൂർ സിറ്റി റെയിൽ പാത ഇരട്ടിപ്പിക്കൽ പദ്ധതി, ഇന്ദാര-ദോഹ്രിഘട്ട് റെയിൽ ലൈൻ ഗേജ് മാറ്റുന്ന പദ്ധതി തുടങ്ങി നിരവധി റെയിൽ പദ്ധതികൾക്കാണ് ഇന്ന് തുടക്കമാകുക. വരാണാസിക്ക് വാരാണസി-വന്ദേ ഭാരത് എക്സ്പ്രസ് , ദോഹ്രിഘട്ട്-മൗ മെമു ട്രെയിൻ, രണ്ട് ദീർഘദൂര ഗുഡ്സ് ട്രെയിനുകൾ എന്നിവയും ലഭിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ഒന്നിപ്പിച്ച് ഗതാഗതം സുഗമമാക്കുന്നതിനായി ഗ്രീൻ-ഫീൽഡ് ശിവ്പൂർ,ഫുൽവാരിയ-ലഹർതാര റോഡും നാടിന് സമർപ്പിക്കും.