ന്യൂഡൽഹി: രാജ്യത്തെ ഓരോ ഹൈന്ദവ വിശ്വാസിയും അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിനത്തിനായി കാത്തിരിക്കുകയാണ്. ജനുവരി 22- ന് ഉച്ചയ്ക്ക് 12:45നാണ് രാമക്ഷേത്ര ശ്രീകോവിലിൽ രാംലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുക. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകൾ 13 ദിവസം നീണ്ടു നിൽക്കും. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള 7000-ത്തിലധികം വിശിഷ്ട വ്യക്തികളാണ് പങ്കെടുക്കുന്നത്.
സിനിമാരംഗത്ത് നിന്നും നിരവധിപേർക്ക് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്. കന്നട സിനിമ രംഗത്തുനിന്ന് ഋഷഭ് ഷെട്ടിയ്ക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്ന് രജനികാന്ത്, ചിരഞ്ജീവി, മോഹൻലാൽ, ധനുഷ് എന്നിവർക്ക് ക്ഷണം ലഭിച്ചിച്ചു. അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അക്ഷയ് കുമാർ, അനുപം ഖേർ തുടങ്ങിയവർക്കാണ് ബോളിവുഡിൽ നിന്നും ക്ഷണം ലഭിച്ചിരിക്കുന്നത്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ലക്ഷക്കണക്കിന് വിശ്വാസികൾ അയോദ്ധ്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത.്