ന്യൂഡൽഹി: നോർത്തേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 3,093 ഉദ്യോഗാർത്ഥികളെയാകും തിരഞ്ഞെടുക്കുക. ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിവിധ വർക്ക്ഷോപ്പുകളിലും ഡിവിഷനുകളിലും പരിശീലനം ലഭിക്കും.
മെക്കാനിക്കൽ-ഡീസൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കാർപ്പെന്റർ, എം.എം.വി., ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ (ജി.ആൻഡ്.ജി)/ വെൽഡർ സ്ട്രക്ചറൽ, പെയിന്റർ (ജനറൽ), മെഷിനിസ്റ്റ്, ടർണർ, മെറ്റീരിയൽ ഹാൻഡ്ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, ട്രിമ്മർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വയർമാൻ, റിവെറ്റർ, ബ്ലാക്ക് സ്മിത്ത്, കോപ്പാ, വെൽഡർ-ഗ്യാസ് ആൻഡ് ഇലക്ട്രിക്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, പ്ലെയിറ്റ് ഫിറ്റർ, ജനറൽ ഫിറ്റർ, സ്ലിങ്ങർ, എം.ഡബ്ല്യു.ഡി. ഫിറ്റർ, പൈപ്പ് ഫിറ്റർ, മെക്കാനിക് മോട്ടാർ വെഹിക്കിൾ എന്നീ ട്രേഡുകളിൽ അപേക്ഷിക്കാം. ഓരോ ട്രേഡിലെയും സംവരണ വിഹിതം ഉൾപ്പെടെയുള്ള ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
പത്താം ക്ലാസിൽ 50 ശതമാനം മാർക്കോടെയുള്ള വിജയം കരസ്ഥമാക്കിയവരായിരിക്കണം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യത ഉണ്ടായിരിക്കണം. 15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അഞ്ച് വർഷത്തെയും ഒബിസിയിൽ മൂന്ന് വർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവ് ലഭിക്കും. വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്സി, എസ്ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ഫീസില്ല. ജനറൽ വിഭാഗങ്ങളിൽ ഉൾപ്പെടെയുള്ളവർ 100 രൂപ ഓൺലൈനായി ഫീസ് സമർപ്പിക്കണം. അപേക്ഷ ഓൺലൈൻ മുഖേന സമർപ്പിക്കണം. ജനുവരി 11-ന് മുമ്പ് ഉദ്യോഗാർത്ഥികൾ അപേക്ഷിക്കണം.