'മത്സരിക്കാനല്ല ജയിക്കാനാണ് വന്നത്'! ഹഫീസിന്റെ തള്ളുകൾ തവിടുപൊടി; പെർത്തിൽ പാകിസ്താന്റെ കാറ്റൂരിവിട്ട് ഓസ്ട്രേലിയ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘മത്സരിക്കാനല്ല ജയിക്കാനാണ് വന്നത്’! ഹഫീസിന്റെ തള്ളുകൾ തവിടുപൊടി; പെർത്തിൽ പാകിസ്താന്റെ കാറ്റൂരിവിട്ട് ഓസ്ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 04:57 pm IST
Facebook
Twitter
WhatsAppTelegram

പെർത്ത് ടെസ്റ്റിൽ പാകിസ്താനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട് ഓസ്ട്രേലിയുടെ വമ്പൻ വിജയം. 360 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് പാകിസ്താൻ നേരിട്ടത്. രണ്ടാം ഇന്നിംഗ്സില്‍ 450 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ പാകിസ്താൻ 89 റൺസിന് ഓൾഔട്ടായി. ‘മത്സരിക്കാനല്ല ജയിക്കാനാണ് ‘ ഓസ്ട്രേലിയയില്‍ വന്നതെന്ന പാക് ക്രിക്കറ്റ് ടീം ഡയറക്ടര്‍ മുഹമ്മദ് ഹഫീസിന്‍റെ വെല്ലുവിളിയോടെയാണ് പരമ്പരയ്‌ക്ക് തുടക്കമായത്.

എന്നാൽ ഇത് തിരിച്ചടിക്കുന്നതാണ് പെർത്തിലെ ടെസ്റ്റിലുടനീളം കണ്ടത്. സ്കോര്‍ ഓസ്ട്രേലിയ 487, 233-5, പാകിസ്താന്‍ 271, 89. ഓസ്ട്രേലിയയിൽ 15-ാമത്തെ തുടർച്ചയായ തോൽവിയാണ് പാകിസ്താൻ നേരിടുന്നത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ് 26ന് മെല്‍ബണില്‍ തുടങ്ങും.മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വിക്കറ്റെടുത്ത നേഥന്‍ ലിയോണും ചേര്‍ന്നാണ് പാകിസ്താനെ തവിടുപൊടിയാക്കിയത്. ആദ്യ ഇന്നിംഗ്സിലും അര്‍ദ്ധസെഞ്ച്വറി നേടിയ മിച്ചല്‍ മാര്‍ഷാണ് കളിയിലെ താരം.

രണ്ട് വിക്കറ്റെടുത്തതോടെ ലിയോണ്‍ 500 വിക്കറ്റ് ക്ലബ്ബിലുമെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് വീഴ്‌ത്തുന്ന എട്ടാമത്തെ മാത്രം ബൗളറും നാലാമത്തെ സ്പിന്നറും മൂന്നാമത്തെ ഓസ്ട്രേലിയൻ താരവുമാണ് ലിയോണ്‍.ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മക്‌ഗ്രാത്ത് എന്നിവരാണ് മുൻ​ഗാമികൾ.

പാകിസ്താൻ നിരയിൽ ബാബര്‍ അസം ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇമാം ഉള്‍ ഹഖ്(10), ബാബര്‍ അസം(14), സൗദ് ഷക്കീല്‍(24) എന്നിവരൊഴികെ ആർക്കും മുട്ടിനിൽക്കാൻ പോലുമായില്ല. ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 233-5 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. മിച്ചല്‍ മാര്‍ഷ് 63 റണ്‍സുമായി പുറത്താകാതെ നിന്നു. സ്റ്റീവ് സ്മിത്ത്(45), ഉസ്മാന്‍ ഖവാജ(90) എന്നിവരും മികച്ച പ്രകടനം നടത്തി.

Tags: PakistanaustraliaBeat
Share
Tweet
SendShare

More News from this section

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

Latest News

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies