കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ഫുൾ ഇലക്ട്രിക് ട്രെയിൻ വന്ദേ ഭാരതിൽ യാത്ര ചെയ്ത് നടൻ ഉണ്ണി മുകുന്ദൻ . എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് 4 മണിക്കൂറിനുള്ളിൽ യാത്ര സുഖകരമായിരുന്നുവെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
‘ ഗെയിം ചേഞ്ചർ, വന്ദേ ഭാരത്. എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് 4 മണിക്കൂറിനുള്ളിൽ യാത്ര ചെയ്തു! വളരെ ചെലവ് കുറഞ്ഞതാണ്. സൗകര്യപ്രദം. ക്ലീൻ !! നല്ല ഭക്ഷണം ! മികച്ച സ്റ്റാഫ്! ഞാൻ ആത്മാർത്ഥമായി ശുപാർശ ചെയ്യുന്നു! കയറാൻ വളരെ വൈകി, India Shinning ‘ എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്. ഒപ്പം യാത്രയുടെ അതിമനോഹരമായ ദൃശ്യങ്ങളും താരം പങ്ക് വച്ചിട്ടുണ്ട് .