ഏത് പ്രതിസന്ധിയിലും വിളിച്ച് പറയാൻ എനിക്ക് എന്റെ പിള്ളേരുണ്ടെടാ...; ആരാധകരെപ്പറ്റി മോഹൻലാൽ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഏത് പ്രതിസന്ധിയിലും വിളിച്ച് പറയാൻ എനിക്ക് എന്റെ പിള്ളേരുണ്ടെടാ…; ആരാധകരെപ്പറ്റി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 05:07 pm IST
Facebook
Twitter
WhatsAppTelegram

മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ 25-ാം വാർഷികം കൊച്ചിയില്‍ സംഘടിപ്പിച്ചു. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെഷൻ സെന്ററിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ചടങ്ങിൽ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും അസോസിയേഷന്റെ ആരംഭത്തെക്കുറിച്ചുമാണ് മോഹൻലാൽ സംസാരിച്ചത്.

തന്റെ പേരിൽ മത്സരം പാടില്ലെന്ന് പറഞ്ഞിട്ടായിരുന്നു ഫാൻസ് അസോസിയേഷൻ ആരംഭിച്ചതെന്ന് മോഹൻലാൽ പറഞ്ഞു. പ്രതിസന്ധിയില്‍ എന്റെ പിള്ളേരുണ്ടെടാ എന്ന താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ആരവത്തോടെയാണ് ഏറ്റെടുത്തത്. വർഷങ്ങൾക്ക് മുമ്പ് ഈ സംഘടന ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി ആയിരുന്നെന്നും ആ അനു​ഗ്രഹം ഇന്നും ഈ സംഘടനയ്‌ക്ക് ഉണ്ടെന്നും മോഹൻലാൽ ചടങ്ങിൽ പറഞ്ഞു.

‘ഏത് പ്രതിസന്ധിയിലും വിളിച്ച് പറയാൻ എന്റെ മനസ്സിൽ സിനിമയിലെ തിരക്കഥയിലെന്നതുപോലെ ഉറച്ചൊരു വാചകമുണ്ട്. ‘എനിക്ക് എന്റെ പിള്ളേരുണ്ടെടാ…’ 1984,85 കാലഘട്ടത്തിൽ ഒരു വില്ലനായി സിനിമയിലെത്തി വെള്ളിത്തിരയിൽ കാലുറപ്പിച്ച എന്റെ കാലമാണ്. ശ്രീകൃഷ്ണ പരുന്ത്, ഒന്നു മുതൽ പൂജ്യം വരെ അങ്ങനെയുള്ള സിനിമകൾ ചെയ്ത കാലത്താണ് തിരുവനന്തപുരത്തെ രാജാജി ന​ഗർ നിവാസിയായ വിജയൻ, സുരേന്ദ്രൻ തുടങ്ങിയവർ ചേർന്ന് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ആരംഭിക്കുന്നത്. തുടർന്ന്, എന്നെ സ്നേഹിക്കുന്ന ഒരുപാടുപേർ ചേർന്ന് കൂട്ടായ്മകൾ തുടങ്ങുകയായിരുന്നു.

ചുറ്റും പടരുന്ന സ്നേഹവലയമാണ് ഒരു സിനിമാ താരത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഞാൻ പിന്നീട് തിരിച്ചറിയുകയായിരുന്നു. എന്റെ പേരിൽ മത്സരങ്ങൾ പാടില്ലെന്ന് പറഞ്ഞതിന് ശേഷം 1998-ലായിരുന്നു ചാക്കയിൽ വച്ച് ആൾ കേരള മോഹൻലാൽ ഫാൻസ് ആന്റ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ ആരംഭിച്ചത്. എന്റെ ഇച്ചാക്ക ആയിരുന്നു അന്ന് ഈ സംഘടന ഉദ്ഘാടനം ചെയ്തത്.

എന്റെ സഹോദര തുല്യനായ ഞാൻ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുമായി വർഷങ്ങളായി തുടരുന്ന ആത്മബന്ധമാണുള്ളത്. ഇച്ചാക്കയ്‌ക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ്. ഈ സംഘടന നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്വമാണ്.’- മോഹൻലാൽ പറ‍ഞ്ഞു.

 

Tags: mohanlalSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies