ബ്യൂണസ് അയേഴ്‌സ്: ശക്തമായ കാറ്റിനെ തുടർന്ന് വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന വിമാനം തെന്നിനീങ്ങി അപകടം. കിഴക്കൻ അർജന്റീനയിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബ്യൂണസ് അയേഴ്‌സിലുള്ള ‘എയ്‌റോപാർഖ് ജോർജെ ന്യൂബെറി’ എയർപോർട്ടിലാണ് സംഭവം.
Parked Boeing 737 spins on runway as storm batters #Argentina airport ✈️
Discover top trending videos with Newsflare 👉 https://t.co/2130T6WhCj pic.twitter.com/09bJG2rkoC
— Newsflare (@Newsflare) December 18, 2023
വിമാനം നിരങ്ങി നീങ്ങിയതിന് പിന്നാലെ റൺവേയുടെ സമീപത്തുണ്ടായിരുന്ന ബോർഡിംഗ് സ്‌റ്റെയേഴ്‌സ് ഇടിച്ചിട്ടു. ഇതിന്റെ ദൃശ്യങ്ങൾ ട്വിറ്റർ അടക്കമുള്ള മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ‘എയ്‌റോലൈൻസ് അർജന്റീന’യുടെ ബോയിംഗ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആളപായമില്ല.
കിഴക്കൻ അർജന്റീനയലുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് ഇതിനോടകം 14 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. കനത്ത നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പല മേഖലകളിലും വൈദ്യുതി വിതരണം നഷ്ടപ്പെട്ടിരിക്കുകയാണ്. മണിക്കൂറിൽ 150 കിലോ മീറ്റർ വേഗതയിലുള്ള കാറ്റാണ് വീശിയടിക്കുന്നത്. മരങ്ങൾ വീണും കെട്ടിടങ്ങൾ തകർന്നുവീണും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.