കണ്ണൂർ: ഡ്രൈവിംഗ് ടെസ്റ്റിനിടെ 70-കാരൻ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. നെടുംപുറച്ചാൽ സ്വദേശി ജോസാണ് മരിച്ചത്. ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി കാറിൽ H എടുക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യമുണ്ടാകുകയായിരുന്നു.
ശരീരിക തളർച്ചയുണ്ടായതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അവരുടെ വാഹനത്തിൽ ജോസിനെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.