മുൻ നാവിക സേനാംഗങ്ങളെ ഖത്തറിൽ നിന്ന് തിരികെ എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്; അപ്പീലിൽ വാദം തുടരുകയാണെന്ന് അരിന്ദം ബാഗ്ചി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻ നാവിക സേനാംഗങ്ങളെ ഖത്തറിൽ നിന്ന് തിരികെ എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്; അപ്പീലിൽ വാദം തുടരുകയാണെന്ന് അരിന്ദം ബാഗ്ചി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 06:26 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവിക സേനാംഗങ്ങളുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യ സമർപ്പിച്ച അപ്പീലിൽ ഖത്തർ കോടതി മൂന്ന് ഹിയറിംഗുകൾ നടത്തിയതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. എട്ട് പേരെയും എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 18ന് ഖത്തറിന്റെ ദേശീയ ദിനത്തിൽ ഖത്തർ അമീർ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ നിരവധി തടവുകാർക്ക് മാപ്പ് നൽകി ശിക്ഷയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശിക്ഷയിൽ ഇളവ് ലഭിച്ചവരുടെ പേരുകളോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.

ഈ കേസ് നിലവിൽ ഖത്തർ കോടതിയിൽ പരിഗണനയിലാണ്. നവംബർ 23, നവംബർ 30, ഡിസംബർ 7 തീയതികളിലായാണ് മൂന്ന് ഹിയറിംഗുകൾ നടന്നത്. ഒക്ടോബർ 26നാണ് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധിച്ചതിന് പിന്നാലെ ഇന്ത്യ അപ്പീൽ നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് ഇപ്പോൾ തുടർവാദങ്ങൾ നടക്കുന്നത്.

ഖത്തർ ഭരണാധികാരി മാപ്പ് നൽകിയവരുടെ കൂട്ടത്തിൽ ഇന്ത്യക്കാരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇവർ ആരൊക്കെയാണെന്ന് ഔദ്യോഗികമായ വിവരം ലഭിച്ചിട്ടില്ലെന്നും അരിന്ദം ബാഗ്ചി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീറും അടുത്തിടെ ചർച്ച നടത്തിയെങ്കിലും അതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പങ്കുവയ്‌ക്കാനാകില്ലെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ” ഇന്ത്യ അത്യധികം പ്രാധാന്യത്തോടെയാണ് ഈ വിഷയത്തെ പരിഗണിക്കുന്നത്. അവരെ എത്രയും വേഗം ഇന്ത്യയിൽ എത്തിക്കുക എന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും” ബാഗ്ചി വ്യക്തമാക്കി.

2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് എട്ട് പേരെയും ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ചാരവൃത്തി നടത്തിയെന്നാരോപിച്ച് എട്ട് പേരെയും കസ്റ്റഡിയിലെടുക്കുന്നത്. ഖത്തറിൽ സൈനികസേവനം നൽകുന്ന കമ്പനിയായിരുന്നു ഇത്. നാവികസേനയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ഇവർ ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കായി പ്രവേശിക്കുന്നത്. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് തടവിൽ കഴിയുന്നത്.

 

Tags: MEAArindam Bagchiqatarex-navy personnel
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies