ന്യൂഡൽഹി: ദുരിതാശ്വാസ ഫണ്ട് തേടി സ്വകാര്യ ആഢംബര ജെറ്റിൽ പറന്നു നടക്കുന്ന കർണാടക മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ബിജെപി. വരൾച്ച ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഡൽഹിയിൽ പോകാനായാണ് സിദ്ധരാമയ്യ ലക്ഷ്വറി ജെറ്റ് എടുത്തത്. മന്ത്രി സമീർ അഹമ്മദ്ഖാനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പാർട്ടി സംഭാവന ചോദിക്കുന്ന സമയത്താണ് രണ്ട് നേതാക്കളും സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിമർശിച്ചു. ജെറ്റ് വിമാനത്തിൽ സമീർ അഹമ്മദിനൊപ്പമുളള സിദ്ധരാമയ്യയുടെ വീഡിയോ എക്സിൽ പങ്കുവെച്ച് കൊണ്ടാണ് അമിത് മാളവ്യ കർണാടക സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
‘ഒരു വശത്ത്, കോൺഗ്രസ് ക്രൗഡ് ഫണ്ട് നടത്തുന്നതായി അഭിനയിക്കുന്നു, മറുവശത്ത്, ഇൻഡി അലയൻസ് മീറ്റിംഗിൽ സമൂസ പോലും വിളമ്പിയില്ല. എന്നിട്ട് കാണുന്നതോ വരൾച്ച ദുരിതാശ്വാസത്തിനായി ഫണ്ട് തേടി ഡൽഹിയിലേക്ക് പറക്കുന്ന സന്തോഷകരമായ നിമിഷങ്ങളാണ്. ഇവരുടെ ദുർഭരണത്തിൽ കർണാടക വലയുകയാണെന്നും’ അമിത് മാളവ്യ കൂട്ടിച്ചേർത്തു.
On the one hand, Congress is pretending to crowdfund and didn’t even serve samosas in I.N.D.I Alliance meeting, on the other, Zameer Ahmed Khan, Cabinet Minister for Housing, Waqf and Minority Affairs in Karnataka Govt, is flaunting his pictures with CM Siddaramaiah in a private… pic.twitter.com/SkrLB5OdjI
— Amit Malviya (@amitmalviya) December 22, 2023
വരൾച്ച ബാധിച്ച കർഷകർക്ക് നൽകാൻ സംസ്ഥാന സർക്കാരിന്റെ പക്കൽ പണമില്ല, എന്നാൽ മുഖ്യമന്ത്രിയെ പറത്താനുള്ള എല്ലാ ഫണ്ടുകളും കർണാടക സർക്കാരിന്റെ കൈയിലുണ്ടെന്നും ബിജെപി നേതാവ് സി ടി രവി പറഞ്ഞു.