പേടിയില്ലാതെ ക്രിക്കറ്റിൽ പരീക്ഷണങ്ങളും പുതുമകളും കൊണ്ടുവരുന്ന ലീഗാണ് ബിഗ്ബാഷ്. അവർ പുതിയ സീസണിൽ സ്റ്റമ്പിൽ പുതിയ പരീക്ഷണവുമായി രംഗത്തെത്തി. നേരത്തെ വനിത വിഭാഗം ലീഗിൽ നടത്തിയ പരീക്ഷണമാണ് പുരുഷ ക്രിക്കറ്റിലും നടപ്പാക്കുന്നത്. ഇലക്ട്ര സ്റ്റമ്പാണ് പുതുതായി അവതരിപ്പിക്കുന്നത്. മുൻതാരങ്ങളായ മൈക്കൽ വോണും മാർക്ക് വോയും ചേർന്നാണ് സ്റ്റമ്പിന്റെ സവിശേഷതകൾ വിവരിക്കുന്നത്.
ഒന്നും രണ്ടുമല്ല നിരവധി സവിശേഷതകളുണ്ട് ഈ സ്റ്റമ്പുകൾക്ക്. വിക്കറ്റ് വീണാൽ ചുവപ്പ് ലൈറ്റിനൊപ്പം തീപ്പൊരി ചിതറും. എന്നാൽ ബാറ്റർ ബൗണ്ടറിയടിച്ചാലോ സ്റ്റമ്പിൽ നിറങ്ങളെല്ലാം ഇങ്ങനെ മാറിമാറി ഓടിക്കളിക്കും.
സിക്സ് അടിച്ചാൽ ലൈറ്റുകൾ പ്രത്യേക പാറ്റേണിലാകും തെളിയുക. നോ ബോൾ എറിഞ്ഞാലും ഉണ്ടാകും ലൈറ്റുകൾക്ക് മാറ്റം. ചുവപ്പിനൊപ്പം വെള്ള ലൈറ്റുകളാകും അപ്പോൾ തെളിയുക. ഇനി ഓവറിനിടയ്ക്ക് പർപ്പിളും നീലയുമാകും സ്റ്റമ്പിൽ സ്കോൾ ചെയ്യുക. ഓവറിനിടയിലെ ഇടവേളയ്ക്കുമുണ്ടാകും പ്രത്യേക ലൈറ്റുകൾ.
For the first time in the BBL…
The electra stumps are on show 🪩 #BBL13 pic.twitter.com/A6KTcKg7Yg
— KFC Big Bash League (@BBL) December 22, 2023
“>