ബിഹാറിലെ ഔറംഗബാദിൽ വ്യാപക റെയ്ഡ്; വൻ സ്ഫോടകവസ്തു ശേഖരം കണ്ടടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഹാറിലെ ഔറംഗബാദിൽ വ്യാപക റെയ്ഡ്; വൻ സ്ഫോടകവസ്തു ശേഖരം കണ്ടടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 05:34 pm IST
Facebook
Twitter
WhatsAppTelegram

പാട്ന: ഔറംഗബാദിലും സമീപപ്രദേശങ്ങളിലും നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു. ബിഹാറിലെ ഔറംഗബാദിലെ മദൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ലുഡ്ഡിയ കുന്നിൻ പ്രദേശത്തെ വനത്തിൽ ഡിസംബർ 21 വ്യാഴാഴ്ച സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സ്‌ഫോടക വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തത്. പ്രഷർ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ (ഐഇഡി), ഡിറ്റണേറ്ററുകൾ, കോഡെക്‌സ് വയർ എന്നിവ സംഘം പിടിച്ചെടുത്തു. പ്രാദേശികമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്.

ഔറംഗബാദ് പോലീസ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ (കോബ്ര) എന്നിവയുടെ സംയുക്ത സംഘമാണ് ലുഡ്ഡിയ കുന്നിൻ പ്രദേശത്തിന് സമീപം തിരച്ചിൽ നടത്തിയത്. ഈ പ്രദേശത്തിന് സമീപം സുരക്ഷാ സേനയ്‌ക്ക് നേരെ ആക്രമണം നടത്താൻ നക്സലുകൾ പദ്ധതിയിട്ടിരുന്നതായി ഔറംഗബാദ് പോലീസ് സൂപ്രണ്ട് സ്വപ്ന ഗൗതം മെഷ്റാം അറിയിച്ചു.

16080 ഇലക്‌ട്രോണിക് ഡിറ്റണേറ്ററുകളും, ഏകദേശം 1662 കിലോഗ്രാം തൂക്കം വരുന്ന 554 കെയിൻ ഐഇഡികളും 6 കിലോഗ്രാം ഭാരമുള്ള രണ്ട് പ്രഷർ ഐഇഡികളും തിരച്ചിലിനിടെ സംഘം കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, ഐഇഡി സ്‌ഫോടനത്തിൽ തീവ്രവാദികൾ വ്യാപകമായി ഉപയോഗിച്ച്‌ വരുന്ന കോഡക്‌സ് വയർ 4 ബണ്ടിലുകളും കോമ്പിംഗ് ടീം കണ്ടെടുത്തു.

നിയമവിരുദ്ധ ഭീകര സംഘടന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) രാജ്യവ്യാപകമായി ഡിസംബർ 22 ന് ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇത് തുടങ്ങുന്നതിനു ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്.

Tags: Biharmaoistexplosive
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies