എറണാകുളം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തൽ പ്രസിദ്ധമായ നാരീപൂജ നടന്നു. പുലർച്ചെയാണ് പൂജകൾ നടന്നത്. വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് നാരീപൂജാ ചടങ്ങുകൾ നടന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറ് കണക്കിന് സ്ത്രീകൾ ചടങ്ങിൽ പങ്കെടുക്കുന്നതിനായി ചക്കുളത്തുകാവ് ക്ഷേത്രത്തിലെത്തി. നൂറാം വയസിൽ കന്നി മാളികപ്പുറമായി മല ചവിട്ടിയ പാറുക്കുട്ടിയമ്മയുടെ പാദം ക്ഷേത്ര മുഖ്യകാര്യദർശി സദ്ഗുരു രാധാകൃഷ്ണൻ നമ്പൂതിരി പൂജിച്ച് നാരീപൂജ ഉദ്ഘാടനം ചെയ്തു.
മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി, തന്ത്രി ഒളശ്ശമംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിച്ചു.