2023 ഡിസംബർ 24 മുതൽ ഡിസംബർ 30 വരെയുള്ള (1199 ധനു 8 - ധനു 14 ) ചന്ദ്രരാശി പൊതുഫലം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

2023 ഡിസംബർ 24 മുതൽ ഡിസംബർ 30 വരെയുള്ള (1199 ധനു 8 – ധനു 14 ) ചന്ദ്രരാശി പൊതുഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 06:10 pm IST
FacebookTwitterWhatsAppTelegram

ഈ വാരത്തിൽ കാർത്തിക, രോഹിണി, മകയിര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോയി തൊഴുതു യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും.

വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
പുതിയ തൊഴിൽ അവസരങ്ങൾ വന്നു ചേരും. ബിസിനസ്സുകാർക്ക് പുതിയ ഉടമ്പടി കരാറിൽ ഒപ്പുവെയ്‌ക്കുക വഴി വൻലാഭം പ്രതീക്ഷിക്കാം. കുടുംബത്തിൽ മാതൃ സ്ഥാനത്തു ഉള്ളവർക്ക് രോഗാദി ദുരിതങ്ങൾ മുതൽ ആശുപത്രി വാസത്തിനു വരെ സാധ്യത ഉണ്ട്.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
സഹോദരസ്ഥാനത്തു നില്കുന്നവർക്ക് അപ്രതീഷിത ധനലാഭം വന്നുചേരും. മേലധികാരിയിൽ നിന്നും പ്രീതി ഉണ്ടാവുകയും അപ്രതീക്ഷിതമായ സ്ഥാനക്കയറ്റത്തിനും സാധ്യത കല്പിക്കുന്നു. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഐക്യം വർദ്ധിക്കും. ശയന സുഖം, ധനനേട്ടം എന്നിവ ഉണ്ടാകും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. അമിത ആഡംബര പ്രിയത്വം വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകാൻ വഴിതെളിക്കും. സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെ അധികം സൂക്ഷിക്കുക. മാനഹാനി, ധന നഷ്ടം എന്നിവ വരാൻ സാധ്യത ഉണ്ട്. രോഗാദി ദുരിതത്തിന് ശമനം ഉണ്ടാകും. തൊഴിൽ വിജയം, ഭക്ഷണ സുഖം, അവാർഡുകൾ ലഭിക്കുക എന്നിവയ്‌ക്ക് സാധ്യത ഉണ്ട്.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ വന്നു ചേരും. ബിസിനസ്സിൽ പുതിയ സൗഹാർദ്ദങ്ങൾ വരികയും അത് വഴി ധനലാഭം പ്രതീക്ഷിക്കുകയും ചെയ്യാം. സാമ്പത്തിക ലാഭം ഉണ്ടാവുമെങ്കിലും വരവിനേക്കാൾ ചെലവ് കൂടും. ആടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാന അന്തരീക്ഷം ഉണ്ടാകും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

കുടുംബ സൗഖ്യം, തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി, കീർത്തി, മനഃ സുഖം. ശരീര സുഖം, ധനനേട്ടം, ഭാര്യാഭർതൃ ഐക്യം എന്നിവ ഉണ്ടാകും. ദൈവാധീനം ഉണ്ടാകുകയും മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ പലതും നടക്കുകയും ചെയ്യും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുകയും അതിൽ പങ്ക്‌ ചേരുവാനും അവസരം വന്നുചേരും. ചില സൗഹൃദങ്ങൾ കല്യാണത്തിൽ കലാശിക്കുവാൻ സാധ്യത ഉണ്ട്.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ശത്രുക്കളെ കൊണ്ടുള്ള ഉപദ്രവം കൂടും. അന്യജനങ്ങളെ സഹായിക്കുമെങ്കിലും അവരിൽ നിന്നും ദോഷ ഫലങ്ങൾ വന്നുചേരും. ലോൺ എടുത്തവർക്കു തിരിച്ചടവ് വൈകിയത് മൂലം നടപടികൾ നേരിടേണ്ടി വരും. വാരം അവസാനം സാമ്പത്തീക ലാഭം, തൊഴിൽ ലാഭം ,ആരോഗ്യ വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ഈ വാരം ഗുണദോഷസമ്മിശ്രമായിരിക്കും. വ്യവഹാര പരാജയം, രോഗാദി ദുരിതം എന്നിവ അലട്ടുവാൻ സാധ്യത ഉണ്ട്. ഉദര രോഗങ്ങൾ വരാൻ സാധ്യത ഉണ്ട്. വാരം അവസാനം ദാമ്പത്യ സുഖം, തൊഴിൽ വിജയം, കാര്യവിജയം എന്നിവ ഉണ്ടാകും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാവും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
വാഹനം മൂലം ഗുണാനുഭവങ്ങൾ വന്നു ചേരും. കുടുംബത്തിലെ ആഘോഷവേളകളിൽ പങ്കെടുക്കുവാനും കുടുബാംഗങ്ങൾ ഒരുമിച്ചു ഒത്തുകൂടുവാനും അവസരം വന്നുചേരും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും വന്നുചേരും. വാരം അവസാനം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലത് ആയിരിക്കും. പ്രധാനപെട്ട രേഖകളിൽ ഒപ്പ് വയ്‌ക്കണ്ട അവസരങ്ങളിൽ വളരെ അധികം സൂക്ഷിക്കുക ചതി വരാനും കേസിൽപ്പെടാനും സാധ്യത ഉണ്ട് .

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
തൊഴിൽ ഇടങ്ങളിൽ അംഗീകാരം ലഭിക്കും. ശത്രുഹാനി, വാഹന ഭാഗ്യം, ഭാഗ്യാനുഭവങ്ങൾ, ഭാര്യാസുഖം എന്നിവ ഉണ്ടാകും. സ്ത്രീകളുമായി അടുത്തിടപഴകാനും അവരുമായി ഉല്ലാസയാത്ര പോകാനും അവസരങ്ങൾ ഉണ്ടാവും. മേലധികാരിയുടെ അഭാവത്തിൽ മേൽനോട്ടം വഹിക്കാനുള്ള അവസരം എന്നിവ ലഭിക്കാൻ സാധ്യത ഉണ്ട്. ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

സഞ്ചാര ശീലം കൂടുകയും വാഹനമൂലം ദോഷാനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യാൻ സാധ്യത ഉണ്ട്. കോടതി കേസുകളിൽ അനുകൂല വിധി ഉണ്ടാവും. രോഗശാന്തി, കീർത്തി, ബന്ധുജനഗുണം, നിദ്രാ സുഖം, സാമ്പത്തീക ഉന്നതി, എവിടെയും മാന്യത, ജോലിയിൽ സ്ഥാനക്കയറ്റം എന്നിവ ഉണ്ടാവും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ബന്ധുജനങ്ങളുമായും അയൽക്കാരുമായും ഉള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകും. ഭാര്യാഭർതൃസന്താനഹാനി ഉണ്ടാവും. കുടുംബത്തിൽ വേണ്ടപ്പെട്ടവർക്ക് മരണസമാനമായ അവസ്ഥയോ മരണം തന്നെ സംഭവിക്കാനുള്ള അവസ്ഥ ഉണ്ടാവും. വാരം അവസാനം കുടുംബ സൗഖ്യം, തൊഴിൽ വിജയം, ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭത്തിൽ ആയി തീരുക എന്നിവ ഉണ്ടാവും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ശത്രുഹാനി, ധനലാഭം , സഹോദരഗുണം, രോഗശാന്തി എന്നിവ ഉണ്ടാവും. സത് സുഹൃത്തുക്കൾ ഉണ്ടാവുകയും അവരുമായി ഒത്തുകൂടുവാനും അവസരം ഉണ്ടാവും. കുടുംബപരമായി ചില അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും മനഃസ്വസ്ഥത കുറയുകയും ചെയ്യും. ഭക്ഷണസുഖകുറവ് അനുഭവപ്പെടും. അകാരണമായി കാണുന്ന സ്വപ്നങ്ങളിൽ മാനസീക സമ്മർദ്ദം വർദ്ധിപ്പിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V……

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies