തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർ പൂരം പ്രതിസന്ധി; ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 01:13 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ യോഗം വിളിച്ചു. പൂരം നടത്തുന്നതിന് തറവാടക വർദ്ധിപ്പിച്ച കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് യോ​ഗം വിളിച്ചു ചേർക്കാൻ സർക്കാർ തീരുമാനിച്ചത്. നാളെ വൈകുന്നേരം തൃശൂർ രാമനിലയത്തിലാണ് ചർച്ച നടക്കുന്നത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, മന്ത്രി കെ രാജൻ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചർച്ച നടക്കുക.

കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ ചർച്ചയിൽ പങ്കെടുക്കും. പൂര പ്രദർശനത്തിന് സ്ഥലം അനുവദിക്കുന്നതിനുള്ള സ്ഥല വാടക കൊച്ചിൻ ദേവസ്വം വർദ്ധിപ്പിച്ചതോടെയാണ് പൂരം പ്രതിസന്ധിയിലായത്. രണ്ട് കോടി രൂപയാണ് സ്ഥലം അനുവദിക്കുന്നതിനായി കൊച്ചിൻ ദേവസ്വം ആവശ്യപ്പെട്ടത്. രണ്ട് മാസം നീളുന്ന പൂര പ്രദർശനത്തിനാണ് സ്ഥലം അനുവദിക്കുന്നതിനായി രണ്ട് കോടി രൂപ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൂര പ്രദർശനത്തിന് 39 ലക്ഷം രൂപയാണ് നൽകിയിരുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിൻ ദേവസ്വം ബോർഡിനെതിരെ ഹിന്ദു ഐക്യവേദി രം​ഗത്തെത്തിയിരുന്നു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്ത്വത്തിൽ പ്രതിഷേധ സംഗമം രൂപീകരിച്ചായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം. തൃശൂർപ്പൂരം ചടങ്ങ് മാത്രമാക്കി ഒതുക്കുമെന്ന ദേവസ്വം ബോർഡിന്റെ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശികല ടീച്ചർ പറഞ്ഞു.

Tags: ThrissurPOORAMmeetting
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies