മുട്ട ചീഞ്ഞോ?, മുങ്ങിയോ..; എങ്ങനെ അറിയാം, മുട്ട വെള്ളത്തിലിട്ട് നോക്കൂ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുട്ട ചീഞ്ഞോ?, മുങ്ങിയോ..; എങ്ങനെ അറിയാം, മുട്ട വെള്ളത്തിലിട്ട് നോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 04:02 pm IST
FacebookTwitterWhatsAppTelegram

മുട്ട വാങ്ങിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് മിക്കവരും. പലപ്പോഴും തിരക്ക് കാരണം അവ നല്ലതാണോ കേടായോ എന്ന് നോക്കാറും ഇല്ല. തിരക്കിട്ട് ഫ്രിഡ്ജിൽ നിന്ന് മുട്ടയെടുത്ത് ഉണ്ടാക്കി കഴിക്കാറാണ് പതിവ്. ഇങ്ങനെ ഉണ്ടാക്കി കഴിക്കുമ്പോഴായിരിക്കും മുട്ട ചീഞ്ഞതാണെന്ന കാര്യം നമുക്ക് മനസിലാവുക. മുട്ട പൊട്ടിച്ച് മണത്തു നോക്കിയാൽ മാത്രമെ കേടായോ ഇല്ലയോ എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ എന്നാണ് പലരുടെയും ധാരണ. എന്നാൽ, മുട്ട ചീഞ്ഞതാണോ എന്നറിയാൻ ചില വഴികളുണ്ട്. അതിൽ ഒന്നാണ് മുട്ട വെള്ളത്തിലിട്ട് നോക്കുക എന്നത്.

ഒരു പാത്രത്തിൽ വെള്ളം എടുത്ത ശേഷം അതിലേയ്‌ക്ക് മുട്ടകൾ ഇടുക. നല്ല മുട്ടയാണെങ്കിൽ അത് വെള്ളത്തിനടിയിൽ പാത്രത്തോട് ചേർന്ന് കിടക്കും. ചില മുട്ടകൾ പാതി മുങ്ങിയും ഒരറ്റം വെള്ളത്തിന്റെ മുകളിൽ അല്പം പൊങ്ങിയും കിടക്കുന്നതു കാണാം. ഇത്തരം മുട്ടകൾ അല്പം പഴയതാകാം. എന്നാൽ ഇവ കഴിക്കാവുന്നതാണ്. മുട്ട വെള്ളത്തിൽ പൂർണമായും പൊങ്ങിക്കിടക്കുകയാണെങ്കിൽ അത് പഴകിയതും ചീഞ്ഞതുമായിരിക്കും.

എന്തുകൊണ്ടാണ് നല്ല മുട്ടകൾ താഴ്ന്നും ചീഞ്ഞ മുട്ടകൾ വെള്ളത്തിൽ പൊങ്ങിയും കിടക്കുന്നു? മുട്ടയുടെ മഞ്ഞക്കരു, മുട്ടയുടെ വെള്ള എന്നിവയ്‌ക്ക് ആവശ്യത്തിന് പിണ്ഡം ഉള്ളതിനാലാണ് നല്ല മുട്ടകൾ മുങ്ങുന്നത്. മുട്ടയുടെ സാന്ദ്രത വെള്ളത്തിന്റെ സാന്ദ്രതയേക്കാൾ കൂടുതലാണ്. ഒരു മുട്ട അഴുകാൻ തുടങ്ങിയാൽ പിണ്ഡം വാതകമായി മാറുന്നു. ശേഷം ഈ വാതകം ചെറിയ സുഷിരങ്ങൾ വഴി പുറത്തേക്ക് പോകും. ഇതോടെ മുട്ടയുടെ സാന്ദ്രത കുറയും. മുട്ടയുടെ സാന്ദ്രത വെള്ളത്തേക്കാൾ കുറവാകുമ്പോൾ മുട്ട പൊങ്ങിക്കിടക്കുന്നു.

Tags: egg
ShareTweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies