കർണ്ണാടകയിൽ വീണ്ടും വിദ്യാർത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു; ഇത്തവണ ബെംഗളൂരുവിൽ; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണ്ണാടകയിൽ വീണ്ടും വിദ്യാർത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിച്ചു; ഇത്തവണ ബെംഗളൂരുവിൽ; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 09:14 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് കക്കൂസ് കഴുകിക്കുന്നതു പോലെയുളള ജോലികൾ ചെയ്യിക്കുന്നത് കർണ്ണാടകയിൽ തുടർക്കഥയാകുന്നു.വിദ്യാർത്ഥികളെ നിർബന്ധിച്ച് സ്‌കൂൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കാൻ പ്രേരിപ്പിച്ച ആന്ധ്രഹള്ളി സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർത്ഥികൾ ആസിഡ് കുപ്പികൾ പിടിച്ച് ചൂലുകൊണ്ട് ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്തിനു പിന്നാലെയാണ് സംഭവ വികാസങ്ങൾ ഉണ്ടാകുന്നത്.ഇതേത്തുടർന്ന് രക്ഷിതാക്കളും കന്നഡ പ്രവർത്തകരും സ്‌കൂളിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

ബെംഗളൂരു നോർത്ത് സോൺ-1 ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) കെ ജി അഞ്ജനപ്പ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആന്ധ്രഹള്ളി സർക്കാർ സ്‌കൂൾ പ്രിൻസിപ്പൽ ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ജുവനൈൽ ജസ്റ്റിസ് ആക്‌ട്, മാനുവൽ സ്‌കാവെഞ്ചേഴ്‌സ് ജോലി നിരോധനം, മാനുവൽ സ്‌കാവെഞ്ചേഴ്‌സ് പുനരധിവാസ നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ലക്ഷ്മിദേവമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.വെള്ളിയാഴ്ചയാണ് പ്രിൻസിപ്പലിനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രിൻസിപ്പലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മാലൂർ താലൂക്കിലെ യലുവഹള്ളിയിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെ നിർബന്ധിച്ച് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ച സംഭവം വിവാദമായിട്ട് ഒരാഴ്ച തികയും മുൻപാണ് പുതിയ വീഡിയോ വൈറൽ ആയത്. അധ്യാപിക മൊബൈൽ ഫോണിൽ പകർത്തിയ വൈറലായ വീഡിയോയിലൂടെയാണ് അന്ന് സംഭവം പുറത്തറിഞ്ഞത്. സ്‌കൂളിലെ ഏഴ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ഡിസംബർ ഒന്നിന് സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കിക്കുകയായിരുന്നു.

സ്‌കൂൾ പ്രിൻസിപ്പൽ ഭരതമ്മ, അധ്യാപകൻ മുനിയപ്പ, ഹോസ്റ്റൽ വാർഡൻ മഞ്ജുനാഥ്, ഗസ്റ്റ് അധ്യാപകൻ അഭിഷേക് എന്നിവരെസസ്‌പെൻഡ് ചെയ്തു. ഭരതമ്മയും മുനിയപ്പയും അന്ന് തന്നെ അറസ്റ്റിലായി.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതേ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ അഭിഷേക് പരീക്ഷയ്‌ക്ക് തയ്യാറെടുക്കാത്തതിന് വിദ്യാർത്ഥികളെ ക്രൂരമായി ശിക്ഷിച്ചത്, ആ ഫോട്ടോകളും വൈറലായിരുന്നു.

Tags: Juvenile Justice Actstudents to clean toiletsManual scavenging
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies