ടെസ്റ്റിൽ തിരിച്ചുവരവുകളുടെ ചരിത്രം രചിച്ച് ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിന് പിന്നാലെ കങ്കാരുക്കളെയും വീഴ്ത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റിൽ തിരിച്ചുവരവുകളുടെ ചരിത്രം രചിച്ച് ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിന് പിന്നാലെ കങ്കാരുക്കളെയും വീഴ്‌ത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 02:46 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വാങ്കഡെ സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ഓസ്‌ട്രേലിയയുമായി 10 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യ ഇതാദ്യമായാണ് വിജയം സ്വന്തമാക്കുന്നത്. ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ വിജയം നേടിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയെയും എട്ട് വിക്കറ്റിന് ഇന്ത്യൻ വനിതകൾ തറപറ്റിച്ചത്. 1984ന് ശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഇത് ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ ഏറ്റുമുട്ടിയത്. രണ്ടാം ഇന്നിംഗ്‌സിലെ 75 റൺസ് വിജയലക്ഷ്യം ഇന്ത്യ 18.4 ഓവറിൽ മറികടക്കുകയായിരുന്നു. 38 റൺസെടുത്ത സമൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

നാലാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിൽ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗാരംഭിച്ച ഓസീസ് 28 റൺസ് ചേർക്കുന്നതിനിടെ ഓൾഔട്ടാകുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ സ്‌നേഹ റാണയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ രാജേശ്വരി ഗെയ്ക്‌വാദും ഹർമൻപ്രീത് കൗറുമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. 75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയക്ക് 2 വിക്കറ്റുകളാണ് നഷ്ടമായത്. ഷെഫാലി വർമ്മ (4), റിച്ച ഘോഷ് (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്. സ്മൃതി മന്ദാനയും(38) ജമീമ റോഡ്രിഗസും(12) ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സിൽ 219 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ഇന്ത്യയ്‌ക്കായി പൂജ വസ്ത്രകർ നാലും സ്‌നേഹ റാണ മൂന്ന് വിക്കറ്റും വീഴ്‌ത്തിയതോടെയാണ് ഓസ്‌ട്രേലിയ ചെറിയ സ്‌കോറിൽ ഒതുങ്ങിയത്. തഹ്ലിയ മക്ഗ്രാത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ,ഷെഫാലി വർമ്മ(40), സ്മൃതി മന്ദാന ( 74) എന്നിവർ ഓപ്പണിംഗ് വിക്കറ്റിൽ 90 റൺസാണ് സ്‌കോർ ബോർഡിൽ ചേർത്തത്. റിച്ച ഘോഷ് (52), ജെമിമ റോഡ്രിഗസ് (73), ദീപ്തി ശർമ്മ (171 പന്തിൽ 78) എന്നിവരുടെ അർദ്ധ സെഞ്ച്വറിയും പൂജ വസ്ത്രകറിന്റെ 47 റൺസും ചേർന്നതോടെ ഒന്നാം ഇന്നിംഗ്‌സിൽ 187 റൺസ് ലീഡുമായി 406 റൺസാണ് ഇന്ത്യൻ വനിതകൾ നേടിയത്.

Tags: australiaTESTwonINDIAN WOMENS CRICKET TEAM
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies