ഭാരതീയ സനാതനമൂല്യങ്ങൾ കാത്തു സൂക്ഷിച്ച് , വേദങ്ങളിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്ന ഒരു നഗരമുണ്ട് അങ്ങ് അമേരിക്കയിൽ . അതെ മഹർഷി വേദിക് സിറ്റി എന്ന പേരിൽ അറിയപ്പെടുന്ന ഈ നഗരത്തിന് സ്വന്തമായി ഔദ്യോഗിക ഭാഷ പോലുമുണ്ട് .
യുണൈറ്റഡ് സ്റ്റേറ്റ്സിലെ അയോവയിലെ ജെഫേഴ്സൺ കൗണ്ടിയിലെ ഒരു നഗരമാണിത് . ലോകത്തിലെ ആദ്യ വേദനഗരം . 2001-ലാണ് “മഹർഷി വേദിക് സിറ്റി” യുടെ രൂപീകരണം .മഹർഷി മഹേഷ് യോഗിയാണ് ഈ വേദനഗരം ഒരുക്കിയത് . 1982 ന് ശേഷം അയോവയിൽ സംയോജിപ്പിച്ച ആദ്യത്തെ നഗരമാണിത്. ഇവിടുത്തെ കെട്ടിടങ്ങൾ പോലും മഹർഷി വേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
പുരാതന വാസ്തുവിദ്യയുടെ രൂപകൽപ്പനയാണ് ഈ വേദനഗരത്തിൽ കാണാനാവുക . 2002 മുതൽ ഇവിടെ ജൈവേതര ഭക്ഷണം വിൽക്കുന്നത് നിരോധിച്ചു . സംസ്കൃതമാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷ . ശ്രീരാമന്റെ ചിത്രം ആലേഖനം ചെയ്ത റാം ആണ് ഇവിടുത്തെ കറൻസിയായി പ്രഖ്യാപിച്ചിരുന്നത് . ‘ ലോകസമാധാനത്തിന്റെ ആഗോള രാജ്യം (ജിസിഡബ്ല്യുപി ) യുഎസ്എ ആസ്ഥാനമായുള്ള ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണ് . ഇവരാണ് ഈ കറൻസിയ്ക്ക് പിന്നിൽ .
വേൾഡ് പീസ് ബോണ്ട് എന്നാണ് ഈ കറൻസി പൊതുവെ അറിയപ്പെടുന്നത്. ഇത് ലോകസമാധാനം ശക്തിപ്പെടുത്തുമെന്നും സമ്പദ്വ്യവസ്ഥയെ സന്തുലിതമാക്കുമെന്നും ദാരിദ്ര്യത്തിനെതിരെ പോരാടുമെന്നുമാണ് വിശ്വാസം . യൂറോപ്പിൽ, ഇത് പത്ത് യൂറോയ്ക്ക് തുല്യമാണ്, യുഎസിൽ ഇത് പത്ത് ഡോളറായി മാറുന്നു . നൂറ്റാണ്ടുകൾ പഴക്കമുള്ള വേദങ്ങളെ അടിസ്ഥാനമാക്കി തികച്ചും ഹൈന്ദവ വിശ്വാസപ്രകാരമുള്ള ജീവിതമാണിവിടെ നയിക്കുന്നത് . ദിവസം രണ്ട് നേരം യോഗാഭ്യാസവും ഇവിടെ നിർബന്ധമാണ് .