നവകേരള സദസിലെ പരാതിക്ക് പരിഹാരം പരിഹാസമോ?; 4 ലക്ഷം രൂപയുടെ വായ്പയിൽ കൂലിപ്പണിക്കാരന് ഇളവ് ലഭിച്ചത് വെറും 515 രൂപ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവകേരള സദസിലെ പരാതിക്ക് പരിഹാരം പരിഹാസമോ?; 4 ലക്ഷം രൂപയുടെ വായ്പയിൽ കൂലിപ്പണിക്കാരന് ഇളവ് ലഭിച്ചത് വെറും 515 രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 09:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നവകേരളാ സദസിൽ പരാതിയുമായെത്തുന്നവരെ വിഡ്ഢികളാക്കി അധികാരികൾ. കൂലിപ്പണിക്കാരനെ കളിയാക്കുന്ന തരത്തിലാണ് പരിഹാര നടപടി സ്വീകരിച്ചത്. നാല് ലക്ഷം രൂപയുടെ വായപയ്‌ക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നവകേരളാ സദസിലെത്തിയ പരാതിക്കരാന് ഇളവ് ചെയ്തത് വെറും 515 രൂപ. കണ്ണൂർ ഇരിട്ടിയിൽ നടന്ന നവകേരളാ സദസിലാണ് പരാതിക്കാരൻ നിവേദനം നൽകിയത്.

വീടിന്റെ അറ്റക്കുറ്റപ്പണിക്ക് എടുത്ത വായ്പ തിരിച്ചടക്കാൻ സാധിക്കാതെ വന്നതോടെയാണ് പരാതിയുമായി നവകേരളാ സദസിലെത്തിയത്. തുടർന്ന് ഡിസംബർ ആറിന് പരാതി തീർപ്പാക്കിയതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ അറിയിപ്പും എത്തി. 515 രൂപ കുറച്ചുവെന്നാണ് ജോയിന്റ് രജിസ്ട്രാർ അറിയിച്ചത്.

3,97,731 രൂപയിലാണ് പാരതിക്കാരൻ ഇളവ് ചോദിച്ചത്. അതിൽ 515 രൂപ കുറച്ച് ബാക്കി 3,97,216 രൂപ ഈ മാസം 31-നകം അടക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. പരാതികൾ തീർപ്പാക്കി എന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾക്കിടയിലാണ് ഈ സംഭവം പുറത്തു വന്നിരിക്കുന്നത്.

Tags: ThiruvananthapuramNAVAKERALA SADAS
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies