തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി 17 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. അയിരൂരിലാണ് സംഭവം. പൂജപ്പുര സ്വദേശി ഗോകുൽ(20) ആണ് അറസ്റ്റിലായത്. സോഷ്യൽ മീഡിയയിലൂടെയാണ് യുവാവ് പെൺകുട്ടിയെ പരിചപ്പെട്ടത്.
കഴിഞ്ഞ ദിവസം യുവാവ് പെൺകുട്ടിയുടെ വീടിന്റെ ലൊക്കേഷൻ ചോദിച്ച് മനസ്സിലാക്കി. ശേഷം വിദ്യാർത്ഥിനിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുടെ നഗ്ന ഫോട്ടോയും വീഡിയോയും കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അയിരൂർ പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോൾ വീഡിയോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോക്സോ ഐടി ആക്ടുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.