കണ്ണൂർ: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. താഴെചൊക്ലിയിലെ ഓട്ടോഡ്രൈവർ സുധീഷ് കുമാറാണ് മരിച്ചത്. മാഹി ഈസ്റ്റ് പള്ളൂരിലാണ് സംഭവം. അപകടത്തിൽ രണ്ട് യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്.
സുധീഷ് യാത്രക്കാരുമായി പോകവെ ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് തെരുവുനായ ചാടി. ഇതിനെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ച സമയം നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.